കഴിഞ്ഞ ദിവസമാണ് നടി മൃദുല മുരളിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. നിതിൻ വിജയനാണ് വരൻ. 

കഴിഞ്ഞ ദിവസമാണ് നടി മൃദുല മുരളിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. നിതിൻ വിജയനാണ് വരൻ. മെറൂണ്‍ നിറത്തിലുളള ലെഹങ്കയാണ് മൃദുല നിശ്ചയത്തിന് ധരിച്ചത്. ഒപ്പം കഴുത്തില് പച്ച നിറത്തിലുള്ള ഹെവി ചോക്കറും കൂടിയായപ്പോള്‍ അതിമനോഹരിയായിരുന്നു മൃദുല. 

ഞയറാഴ്ചയായിരുന്നു മൃദുലയുടെ വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങായിരുന്നു. വിവാഹ നിശ്ചയത്തിന് നടിമാരും അടുത്ത സുഹൃത്തുക്കളുമായ ഭാവന, രമ്യ നമ്പീശന്‍ , ശില്‍പ്പ ബാല, ഷഫ്ന, ഗായികമാരായ സയനോര , അമൃത സുരേഷ് , അഭിരാമി സുരേഷ് ,ഗായകന്‍ വിജയ് യേശുദാസ്. നടന്‍ മണികണ്ഠന്‍ എന്നിവരും പങ്കെടുത്തു.

നിശ്ചയത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും താരങ്ങള്‍ തന്നെ തങ്ങളുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. രമ്യ, സയനോര, വിജയ് മണികണ്ഠന്‍ പാടുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നുണ്ട്.

റെഡ് ചില്ലീസ്, അയാള്‍ ഞാനല്ല, എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് മൃദുല മുരളി.

View post on Instagram
View post on Instagram
View post on Instagram
View post on Instagram