Asianet News MalayalamAsianet News Malayalam

വീട്ടിൽ നായയെ വളർത്തുന്നുണ്ടോ; എങ്കിൽ ഇതാ ഒരു സന്തോഷവാർത്ത...

നായ്ക്കളെ വളർത്തിയാൽ മാനസികസമ്മർദ്ദം, വിഷാദം എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. ദി ​ഗാർഡിയൻ പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. നായ്ക്കുട്ടിയെ ദത്തെടുക്കുന്നതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാമെന്നും ​ഗവേഷകർ പറയുന്നു. ഒറ്റപ്പെടാൽ അനുഭവിക്കുന്നവർ വീട്ടിൽ നായ്ക്കുട്ടിയെ വളർത്തുന്നത് ഡിപ്രഷൻ കുറയ്ക്കാൻ സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു.

Adopt a dog to stay healthy and motivated
Author
Trivandrum, First Published Apr 27, 2019, 3:26 PM IST

പട്ടികളെ വളർത്താൻ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. നായ്ക്കളെ വളർത്തിയാൽ മാനസികസമ്മർദ്ദം, വിഷാദം എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം.  വീട്ടിൽ നിർബന്ധമായും നായ്ക്കുട്ടിയെ വളർത്തണമെന്നാണ് ​ഗവേഷകർ പറയുന്നത്. ദി ​ഗാർഡിയൻ പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. നായ്ക്കുട്ടിയെ ദത്തെടുക്കുന്നതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാമെന്നും ​ഗവേഷകർ പറയുന്നു.

 ഒരു നായ നിങ്ങളുടെ കുഞ്ഞിനെ പോലെയാണ്, അവർ നിങ്ങളുടെ കുടുംബത്തിന്റെ അവിഭാജ്യഘടകവുമാണെന്ന്​ ​ഗവേഷകർ പറയുന്നു. നായയെ വളർത്തുമ്പോൾ ആ വീടിനും വീട്ടിലെ ഓരോ വ്യക്തികൾക്കും പോസ്റ്റീവ് മനോഭാവം ഉണ്ടാകുന്നതിന് സഹായിക്കുമെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. ഒറ്റപ്പെടൽ അനുഭവിക്കുന്നവർ വീട്ടിൽ  നായ്ക്കുട്ടിയെ വളർത്തുന്നത് ഡിപ്രഷൻ കുറയ്ക്കാൻ സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു. 

നായ്ക്കളെ വളർത്തിയാൽ ഹൃദ്രോ​ഗം വരാനുള്ള സാധ്യത 23 ശതമാനം കുറവാണെന്നാണ് സ്വീഡിഷിൽ നടത്തിയ പഠനത്തിൽ പറയുന്നത്. നായ്ക്കളെ വളർത്തിയാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കുറവാ
ണെന്ന് 2013ൽ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ പഠനത്തിൽ വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios