വസ്ത്രത്തിന് പകരം പില്ലോ വച്ച്, ചിത്രമെടുത്ത് പോസ്റ്റ് ചെയ്യുന്നതായിരുന്നു 'പില്ലോ ചലഞ്ച്'. ഇതിന്റെ ട്രെന്‍ഡ് ഏതാണ്ട് അവസാനിച്ചതായിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ മറ്റൊരു ചലഞ്ച് കൂടി ഇന്‍സ്റ്റ കയ്യടക്കുകയാണ്. 'ഷോപ്പിംഗ് ബാഗ് ചലഞ്ച്' ആണ് ഈ പുതിയ അവതാരം 

ലോക്ക്ഡൗണ്‍ കാലത്തെ വിരസത മറികടക്കാന്‍ പലതരം ഓണ്‍ലൈന്‍ ഗെയിമുകളും ചലഞ്ചുകളും ഇപ്പോള്‍ സജീവമാണ്. അത്തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ വന്ന 'പില്ലോ ചലഞ്ച്' വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സിനിമാതാരങ്ങളുള്‍പ്പെടെ പ്രമുഖര്‍ പോലും ഇതില്‍ പങ്കെടുത്തിരുന്നു. 

വസ്ത്രത്തിന് പകരം പില്ലോ വച്ച്, ചിത്രമെടുത്ത് പോസ്റ്റ് ചെയ്യുന്നതായിരുന്നു 'പില്ലോ ചലഞ്ച്'. ഇതിന്റെ ട്രെന്‍ഡ് ഏതാണ്ട് അവസാനിച്ചതായിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ മറ്റൊരു ചലഞ്ച് കൂടി ഇന്‍സ്റ്റ കയ്യടക്കുകയാണ്. 

View post on Instagram

'ഷോപ്പിംഗ് ബാഗ് ചലഞ്ച്' ആണ് ഈ പുതിയ അവതാരം. പേര് പോലെ തന്നെ, ഷോപ്പിംഗ് ബാഗ് ആണ് ഇതിലെ താരം. നേരത്തേ വസ്ത്രത്തിന് പകരം പില്ലോ ആയിരുന്നെങ്കില്‍ ഇതില്‍ ഷോപ്പിംഗ് ബാഗ് ആണ് ഉപയോഗിക്കേണ്ടത്. 

പ്രമുഖ മോഡലുകളും സോഷ്യല്‍ മീഡിയ താരങ്ങളുമെല്ലാം 'ഷോപ്പിംഗ് ബാഗ് ചലഞ്ച്' ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ഡിസൈനുള്ള 'കളര്‍ഫുള്‍' കവറുകള്‍ തുടങ്ങി ബ്രൗണ്‍ പേപ്പര്‍ കൊണ്ട് നിര്‍മ്മിച്ച ബാഗുകള്‍ വരെ ചലഞ്ചിന് ഉപയോഗിക്കുന്നുണ്ട്. 

View post on Instagram


റഷ്യന്‍ മോഡലായ ലിലി എര്‍മാക്കിന്റെ ചിത്രമാണ് ഇതുവരെ വന്ന ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. നേരത്തേ സൂചിപ്പിച്ചത് പോലെ ബ്രൗണ്‍ പേപ്പര്‍ കാര്‍ട്ടാണ് ലിലി ചലഞ്ചിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. 

View post on Instagram

ചിലര്‍ ടോപ്പ് ആയും, ചിലര്‍ സ്‌കര്‍ട്ട് ആയും, മറ്റു ചിലര്‍ മിനി ഫ്രോക്ക് ആയുമെല്ലാം ഷോപ്പിംഗ് ബാഗുകള്‍ ഉപയോഗിക്കുന്നു. സ്ത്രീകള്‍ മാത്രമല്ല കുട്ടികളും പുരുഷന്മാരുമെല്ലാം ഈ ചലഞ്ചില്‍ പങ്കെടുക്കുന്നുണ്ട്.

View post on Instagram

Also Read:-ഫിറ്റ് ആന്‍ഡ് ഹിറ്റ്; മാറിടം ഇടിഞ്ഞുതൂങ്ങുമെന്ന ഭയം മാറ്റാന്‍ 'പില്ലോ ബ്രാ', വില തുച്ഛം!...