മാലിദ്വീപില്‍ അവധിക്കാലം ആഘോഷിച്ച സാറ അലി ഖാന്‍റെയും ഹിനാ ഖാന്‍റെയും കാജൽ അഗര്‍വാളിന്‍റെയും റായ് ലക്ഷ്മിയുടെയുമൊക്കെ ചിത്രങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അക്കൂട്ടത്തില്‍ മലയാളികളുടെ പ്രിയ നടി അഹാന കൃഷ്ണയും.  

സഹോദരിമാരോടൊപ്പം മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന അഹാനയുടെ ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്.

View post on Instagram

View post on Instagram

അഹാന തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഞാന്‍ സ്വര്‍ഗത്തില്‍ എത്തിയിരിക്കുന്നു എന്നാണ് താരം കുറിച്ചത്. 

View post on Instagram

വിരലില്‍ എണ്ണാവുന്ന ചിത്രത്തില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള താരമാണ് അഹാന കൃഷ്ണ. 1.5 മില്ല്യണ്‍ ഫോളോവേഴ്സാണ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുളളത്. അതുകൊണ്ട് തന്നെ താരം ഇന്‍സ്റ്റഗ്രാമില്‍ വളരെയധികം ആക്ടീവുമാണ്. അഹാനയ്ക്ക് മാത്രമല്ല മൂന്ന് സഹോദരിമാര്‍ക്കും ധാരാളം ഫോളോവേഴ്സുണ്ട്. നടന്‍ കൃഷ്ണകുമാറിന്‍റെ മകളാണ് അഹാന. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram