സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള താരമാണ് അഹാന കൃഷ്ണ. വിരലില്‍ എണ്ണാവുന്ന ചിത്രത്തില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കില്‍ 1.4 മില്ല്യണ്‍ ഫോളോവേഴ്സാണ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുളളത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള താരമാണ് അഹാന കൃഷ്ണ. വിരലില്‍ എണ്ണാവുന്ന ചിത്രത്തില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 1.4 മില്ല്യണ്‍ ഫോളോവേഴ്സാണ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുളളത്. അഹാനയ്ക്ക് മാത്രമല്ല മൂന്ന് സഹോദരിമാര്‍ക്കും ധാരാളം ഫോളോവേഴ്സുണ്ട്.

മലയാള സിനിമയില്‍ നായകനായും വില്ലനായും സഹനടനായും ആരാധകരുടെ ഇഷ്ടം നേടിയ നടന്‍ കൃഷ്ണ കുമാറിന്‍റെ മകളാണ് അഹാന. അഹാനയും കുടുംബവും എപ്പോഴും വാര്‍ത്താകോളങ്ങളില്‍ നിറഞ്ഞുനില്‍ക്കാറുമുണ്ട്.

വസ്ത്രധാരണത്തിലും ഫാഷന്‍റെ കാര്യത്തിലും അഹാന വളരെയധികം ശ്രദ്ധിക്കാറുണ്ട് എന്ന് താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം നോക്കിയാല്‍ മാത്രം മതി. അഹാനയിടുന്ന വസ്ത്രങ്ങളൊക്കെ ആരാധകരെ സ്വാധീനിക്കാറുമുണ്ട്. അടുത്തിടെ അഹാന പോസ്റ്റ് ചെയ്ത സാരി സീരിസാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

മഴയെ കുറിച്ച് വാചാലയായാണ് അഹാന ഓരോ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗ്രേ നിറത്തിലുളള സാരിയില്‍ അതിമനോഹരിയായിരുന്നു താരം. ഐശ്വര്യ എന്ന് ഫോട്ടോഗ്രാഫറാണ് അഹാനയുടെ മനോഹരമായ ചിത്രങ്ങള്‍ക്ക് പിന്നില്‍. 

അടുത്തിടെ പുറത്തിറങ്ങിയ 'ലൂക്ക' എന്ന ചിത്രത്തിലെ അഭിനയത്തിന് താരം വളരെ നല്ല പ്രശംസകളും നേടിയിരുന്നു.

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram