സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള താരമാണ് അഹാന കൃഷ്ണ. 1.4 മില്ല്യണ്‍ ഫോളോവേഴ്സാണ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുളളത്. അതുകൊണ്ട് തന്നെ താരം ഇന്‍സ്റ്റഗ്രാമില്‍ വളരെയധികം ആക്ടീവുമാണ്. 

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള താരമാണ് അഹാന കൃഷ്ണ. 1.4 മില്ല്യണ്‍ ഫോളോവേഴ്സാണ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുളളത്. അതുകൊണ്ട് തന്നെ താരം ഇന്‍സ്റ്റഗ്രാമില്‍ വളരെയധികം ആക്ടീവുമാണ്. അഹാനയ്ക്ക് മാത്രമല്ല മൂന്ന് സഹോദരിമാര്‍ക്കും ധാരാളം ഫോളോവേഴ്സുണ്ട്. എന്തിന് അഹാനയുടെ അമ്മയും നടന്‍ ക്യഷ്ണകുമാറിന്‍റെ ഭാര്യയുമായ സിന്ധു കൃഷ്ണകുമാറിനും ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സുണ്ട്.

മക്കളുടെ ചിത്രങ്ങള്‍ കാണാന്‍ തന്നെയാണ് ആരാധകര്‍ അവരെയും ഫോളോ ചെയ്യുന്നത്. മലയാളത്തില്‍ ഏറ്റവും അധികം ആരാധകരുളള കുടുംബം ഏതാണെന്ന് ചോദിച്ചാലും കൃഷ്ണകുമാറിന്‍റെ കുടുംബം എന്നുതന്നെ പറയാം. 

അഹാന പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന താരനിശയില്‍ പങ്കെടുക്കാന്‍ എത്തിയ അഹാനയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇടം നേടി. കറുപ്പ് സാരിയില്‍ അതീവ സുന്ദരിയായിരുന്നു അഹാന. ചിത്രങ്ങള്‍ അഹാന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗാമിലൂടെ പങ്കുവെച്ചത്. 

zuleiha by shehazeen ആണ് അഹാനയ്ക്ക് വേണ്ടി സാരി ഡിസൈന്‍ ചെയ്തത്. കറുപ്പില്‍ ചെറിയ വര്‍ക്ക് വരുന്നെ നെറ്റ് മെറ്റീരിയലിലുള്ളതാണ് സാരി. അതിനോടൊപ്പം ഹെവി ചോക്കറാണ് അഹാന ധരിച്ചിരിക്കുന്നത്. തലമുടി പുറകിലോട്ട് കെട്ടിവെയ്ക്കുക കൂടി ചെയ്തപ്പോള്‍ താരത്തിന്‍റെ ലുക്ക് കംപ്ലീറ്റായി. ജെമുന ദേവരാജ് ആണ് ഹെയര്‍ ചെയ്തത്. 

View post on Instagram

അഹാനയോടൊപ്പം എപ്പോഴും അമ്മ സിന്ധുവും കൂടെ കാണാറുണ്ട്. ഈ സാരിയില്‍ അമ്മയോടൊപ്പം നിന്ന് ചിത്രമെടുക്കാനും താരം മറന്നില്ല. ചിത്രങ്ങള്‍ ഇരുവരും തങ്ങളുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. 

View post on Instagram
View post on Instagram