ഇളം പിങ്ക് നിറത്തിലുള്ള സിൽക്ക് ഗൗണിൽ തിളങ്ങി താരസുന്ദരി ഐശ്വര്യ റായി. സ്റ്റൈലിഷ് ഹാൾട്ടര്‍ നെക് ആണ് ഈ ഗൗണിന്. ലളിതമായ എബ്രോയട്രി ഉൾപ്പെടുത്തിയ ​ഗൗണാണ് ഇത്തവണ ഐശ്വര്യ ധരിച്ചത്. ഗൗണിലെ പ്ലീറ്റ്സ് രസകരമായി നിർത്താൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

നീല കല്ലുള്ള വജ്ര മോതിരവും വാച്ചു സ്റ്റഡ് കമ്മലുമാണ് ആക്സസറീസ്. ആക്സസറീസ് പോലെ മേക്കപ്പും ലളിതമാണ്. ​ലെബനീസ് ഡിസൈനർ സിയാദ് ഗെർമാനോസ് ആണ് ഐശ്വര്യയുടെ ​ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

🌷💝🌟

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on Oct 30, 2019 at 9:28am PDT

ഐശ്വര്യ  ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  ഐശ്വര്യയെ കാണാൻ രാജകുമാരിയെ പോലെയുണ്ടെന്നും പിങ്ക് നിറം ഐശ്വര്യയെ കൂടുതൽ സുന്ദരിയാക്കുന്നു തുടങ്ങിയ നിരവധി കമന്റുകളുണ്ട്.