ബോളിവുഡ് താരങ്ങള്‍ക്ക് ഹാന്‍റ്ബാഗിനോടുളള ഇഷ്ടം എല്ലാവര്‍ക്കും അറിയാം. അതിനുവേണ്ടി  ലക്ഷങ്ങളും കോടികളുമാണ് പല താരങ്ങളും ചിലവഴിക്കുന്നത്. ഇവരുടെ ബാഗുകള്‍ എപ്പോഴും വാര്‍ത്തയാകാറുമുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന്‍റെ ബാഗാണ് വാര്‍ത്തയായിരിക്കുന്നത്.

ബോളിവുഡ് യുവനടിമാരില്‍ 'ഹോട്ട് ആന്‍റ് ക്യൂട്ട്' എന്നാണ് ആലിയ ഭട്ടിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. കുട്ടിത്തം നിറഞ്ഞ മുഖമാണ് ആലിയയ്ക്ക്. അതുപോലെ തന്നെ കുട്ടിത്തം നിറഞ്ഞതാണ് ആലിയയുടെ ഈ ബാഗും. രണ്ട് പൂച്ചകളുടെ പടമുളള ബാഗാണിത്. 

 

Balenciaga എന്ന ആഡംബര ബ്രാന്‍ഡിന്‍റെ ബാഗാണിത്. 79,140 രൂപയാണ് ഇതിന്‍റെ വില.