തന്റെ ജീവിതത്തിൽ യോഗയ്ക്ക് വളരെയധികം പ്രാധാന്യം ഉണ്ടെന്ന് നടി അമല പോൾ നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ശീർഷാസനം ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

പ്രായഭേദമില്ലാതെ ഏവർക്കും പരിശീലിക്കാൻ പറ്റുന്ന ഒരു ജീവിതചര്യയാണ് യോഗ. യോഗ പതിവായി ചെയ്യുന്ന നിരവധി സെലിബ്രിറ്റികളുണ്ട്. തന്റെ ജീവിതത്തിൽ യോഗയ്ക്ക് വളരെയധികം പ്രാധാന്യം ഉണ്ടെന്ന് നടി അമല പോൾ നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ശീർഷാസനം ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായിരിക്കുകയാണ്. ശീര്‍ഷാസനം ചെയ്യുന്ന വിവിധ ഘട്ടങ്ങളാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. കടല്‍ക്കരയില്‍ വച്ചാണ് അമല ശീർഷാസനം ചെയ്യുന്നത്. 

വെറും മണലിലാണ് താരം തലയും കെെയ്യും കുത്തി നില്‍ക്കുന്നത്. അമല തന്നെയാണ് തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം മനോഹരമായ കുറിപ്പും അമല പങ്കുവച്ചിട്ടുണ്ട്. നേരത്തെ തന്നെ അമലയുടെ യോഗ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. 

View post on Instagram