റോഡിലൂടെ ക്രോസ് ചെയ്ത് പോവുകയാണ് അനാക്കോണ്ട. വാഹനങ്ങൾ നിർത്തിയിട്ട് അനാക്കോണ്ടയ്ക്ക് വഴിയൊരുക്കിയിരിക്കുന്നതും വീഡിയോയിൽ കാണാം. 

പാമ്പുകളെ മിക്കവർക്കും പേടിയാണ്. ചെറിയൊരു ചേരയെ കണ്ടാല്‍ മതി ചിലര്‍ക്ക് പേടിച്ച് പനി വരാന്‍. അപ്പോള്‍ പിന്നെ വലിയൊരു അനാക്കോണ്ടയെ കണ്ടാലോ? തിരക്കേറിയ റോഡ് മുറിച്ചു കടക്കുന്ന അനാക്കോണ്ടയുടെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

ബ്രസീലിലെ തിരക്കേറിയ നഗരത്തിലാണ് സംഭവം നടന്നത്. റോഡിലൂടെ ക്രോസ് ചെയ്ത് പോവുകയാണ് അനാക്കോണ്ട. വാഹനങ്ങൾ നിർത്തിയിട്ട് അനാക്കോണ്ടയ്ക്ക് വഴിയൊരുക്കിയിരിക്കുന്നതും വീഡിയോയിൽ കാണാം. 

View post on Instagram

ചിലര്‍ അനാക്കോണ്ടയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കാണാം. 2019ല്‍ ആണ് ആദ്യമായി ഈ വീഡിയോ പ്രചരിച്ചത്. കഴിഞ്ഞ ദിവസം ഈ വീഡിയോ വീണ്ടും ഇന്‍സ്റ്റഗ്രാമിലൂടെ ആരോ പങ്കുവയ്ക്കുകയായിരുന്നു. 

Also Read: വീടിന് മുകളിൽ ചുറ്റിപ്പിണഞ്ഞ് പാമ്പുകൾ, വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona