Asianet News MalayalamAsianet News Malayalam

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? പരീക്ഷിക്കാം ഈ നാല് ഫേസ് പാക്കുകള്‍...

പ്രായമാകുന്നതിനനുസരിച്ച് മുഖത്തും പ്രായക്കൂടുതല്‍ തോന്നാം. ചര്‍മ്മത്തില്‍ ചുളിവുകളും വളയങ്ങളും വരാം. 
അത്തരം മാറ്റം വരുന്നത് സ്വാഭാവികമാണ്. 

anti ageing face packs to get rid of wrinkles azn
Author
First Published Sep 14, 2023, 1:44 PM IST

പ്രായമാകുന്നതിനനുസരിച്ച് മുഖത്തും പ്രായക്കൂടുതല്‍ തോന്നാം. ചര്‍മ്മത്തില്‍ ചുളിവുകളും വളയങ്ങളും വരാം. 
അത്തരം മാറ്റം വരുന്നത് സ്വാഭാവികമാണ്. പ്രായം തോന്നിക്കുന്നതിൽ ചർമ്മ സംരക്ഷണം പ്രധാനഘടകമാണ്. ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...

ഒന്ന്... 

മുഖത്തെ ചുളിവുകളും വളയങ്ങളും അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു ഉടച്ചു മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ മൂന്ന്- നാല് തവണ ഇങ്ങനെ ചെയ്യുന്നത്  ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും. 

രണ്ട്... 

വാഴപ്പഴവും ഇത്തരം ചര്‍മ്മ സംരക്ഷണത്തിന് മികച്ചതാണ്. ഇതിനായി പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. 

മൂന്ന്... 

മുട്ടയും ചര്‍മ്മത്തിലെ ചുളിവുകളെ തടയാന്‍ സഹായിക്കും. ഇതിനായി ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ വെള്ളരിക്ക നീര് എന്നിവ എടുത്ത് നന്നായി മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

നാല്...

മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ കോഫിയും സഹായിക്കും. ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: രാത്രി ഈ ഭക്ഷണങ്ങള്‍ പതിവാക്കൂ; അടിവയറ്റിലെ കൊഴുപ്പിനോട് 'നോ' പറയാം...

youtubevideo

Follow Us:
Download App:
  • android
  • ios