ദീപാവലി ആഘോഷമാക്കുകയാണ് ബോളിവുഡ് താരങ്ങള്‍. അതില്‍ ഇതാ  ഏറെ ആരാധകരുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയ്ക്കും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയുമുണ്ട് . ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ശ്രദ്ധ നേടാറുമുണ്ട്. 

ഇരുവരുടെയും ദീപാവലി ആഘോഷത്തിന്‍റെ ചിത്രങ്ങളും  ഹിറ്റായി കഴിഞ്ഞു. ലോക പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജിയുടെ വസ്ത്രങ്ങളിലാണ് ദമ്പതികള്‍ തിളങ്ങിയത്. 

 

 

വളരെ കളര്‍ഫുളായ ലെഹങ്കയാണ് അനുഷ്ക തെരഞ്ഞെടുത്തത്. കറുപ്പ്, ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച തുടങ്ങി പല നിറങ്ങളിലുളള വര്‍ക്കാണ് സ്കേര്‍ട്ടിലുളളത്. അതിനൊടപ്പം ഹെവി ചോക്കറും കൂടിയായപ്പോള്‍ ദീപാവലി ലുക്ക് കംപ്ലീറ്റായി. തലമുടി കെട്ടിയാണ് വെച്ചത്. സ്മോക്കി കണ്ണുകളാല്‍ മനോഹരിയായിരുന്നു അനുഷ്ക. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AnushkaSharma1588 (@anushkasharma) on Oct 27, 2019 at 11:10am PDT

 

വെള്ള കുര്‍ത്തയാണ് കോലി ധരിച്ചത്. ഇരുവരും ചിത്രങ്ങള്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.