Asianet News MalayalamAsianet News Malayalam

പല്ലി, പാറ്റ മുതല്‍ വളര്‍ത്തുനായയെ വരെ പേടിയാണോ? കാരണമിതാണ്...

സ്വന്തം കുടുംബാംഗങ്ങളെ പോലെ വളര്‍ത്തുമൃഗങ്ങളെ നോക്കുന്നവരുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഇവറ്റകളെ കാണുന്നയത്ര പേടി വെറെയില്ല. പ്രത്യേകിച്ച് കുട്ടികളിലാണ് ഇത്തരം പേടി കൂടുതലായി കാണുന്നത്. 

Are you scared of animals? This will be the reason
Author
Thiruvananthapuram, First Published Sep 27, 2019, 8:29 PM IST

സ്വന്തം കുടുംബാംഗങ്ങളെ പോലെ വളര്‍ത്തുമൃഗങ്ങളെ നോക്കുന്നവരുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഇവറ്റകളെ കാണുന്നയത്ര പേടി വെറെയില്ല. പ്രത്യേകിച്ച് കുട്ടികളിലാണ് ഇത്തരം പേടി കൂടുതലായി കാണുന്നത്. വഴിയില്‍ കാണുന്ന പട്ടിയെ മുതല്‍ വീടുകളില്‍ ഓമനിച്ച് വളര്‍ത്തുന്ന 'വലിയ കുടുംബത്തില്‍ പിറന്ന' പട്ടികളെ പേടും ഭയക്കുന്നവരുണ്ട്.  

ഇത്തരം പേടിയുടെ കാരണങ്ങള്‍ പലതാണ്.  അതിലൊന്ന് മനഃശാസ്‌ത്രപരമായ പ്രശ്നങ്ങളാണെന്നാണ് കൊളംബിയ ഏഷ്യാ ഹോസ്പിറ്റലിലെ ഡോക്ടറായ ശ്വേത ശര്‍മ്മ പറയുന്നത്.  ഉല്‍കണ്‌ഠ രോഗങ്ങള്‍ പോലുളള അവസ്ഥ കൊണ്ടുപോലുമാകാം ഇത്തരം പേടിയുണ്ടാകുന്നത് എന്നും ഡോക്ടര്‍ പറയുന്നു. അത്തരമൊരു രോഗമാണ് സൂഫോബിയ (zoophobia). മൃഗങ്ങളെ പേടിക്കുന്ന അവസ്ഥയാണിത്.  

സൂഫോബിയയുളളവര്‍ക്ക് മൃഗങ്ങളെ നേരില്‍ കാണുന്നത് മാത്രമല്ല, മൃഗങ്ങളുടെ ചിത്രം കാണുന്നത് വരെ പേടിയാണ്. പല്ലി, പാറ്റ, തവള, നായ, പാമ്പ് തുടങ്ങി എല്ലാ മൃഗങ്ങളെയും ഇവര്‍ക്ക് പേടിയായിരിക്കും.   ഇത്തരത്തിലുളള പേടികള്‍ കുട്ടികളില്‍ കണ്ടാല്‍ തുടക്കത്തിലെ തന്നെ മാതാപിതാക്കള്‍ ഒരു ഡോക്ടറെ കാണിക്കുന്നത് കുട്ടികളുടെ ഭാവിക്ക് നല്ലതാണെന്നും ഡോക്ടര്‍ ശ്വേത പറയുന്നു. 


 

Follow Us:
Download App:
  • android
  • ios