ബോളിവുഡിന്‍റെ ഗ്ലാമര്‍ ഐക്കണാണ് കരീന കപൂര്‍. കരീനയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും പ്രത്യേകിച്ച് പറയേണ്ടതില്ല. താരത്തിന്‍റെ ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്.

ബോളിവുഡിന്‍റെ ഗ്ലാമര്‍ ഐക്കണാണ് കരീന കപൂര്‍. കരീനയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും പ്രത്യേകിച്ച് പറയേണ്ടതില്ല. താരത്തിന്‍റെ ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. ബന്ധുവായ അർമാൻ ജെയ്നിന്റെ വിവാഹചടങ്ങിൽ പങ്കെടുത്ത കരീനയുടെയും കുടുംബത്തിന്‍റെയും ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

മഞ്ഞനിറത്തിലുള്ള സാരിയുടുത്ത് തൈമൂറിന്റെ കൈപിടിച്ചു നിൽക്കുന്ന കരീനയുടെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കരീനയെക്കാള്‍ ആരാധകരാണ് മകന്‍ തൈമൂറിന്. അമ്മയെ വളരെ കൗതുകത്തോടെ നോക്കുകയാണ് തൈമൂര്‍. 

View post on Instagram

മഞ്ഞ സാരിയോടൊപ്പം മുല്ല പൂവും വെച്ച് ഹെവി കമ്മലും ധരിച്ച് ട്രെഡീഷണല്‍ ലുക്കിലായിരുന്നു കരീന.

View post on Instagram

പിങ്ക് നിറത്തിലുള്ള സാരിയുടുത്ത് കരിഷ്മയും അതിസുന്ദരിയായാണ് എത്തിയത്.

View post on Instagram
View post on Instagram
View post on Instagram