ഭാരം കുറച്ചതിനെ പറ്റിയുള്ള അവികയുടെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭാരം കുറച്ചതിന് ശേഷമുള്ള ചിത്രങ്ങളും അവിക പങ്കുവച്ചിട്ടുണ്ട്.

ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് അവിക ഗോര്‍. ഭാരം കുറച്ചതിനെ പറ്റിയുള്ള അവികയുടെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭാരം കുറച്ചതിന് ശേഷമുള്ള ചിത്രങ്ങളും അവിക പങ്കുവച്ചിട്ടുണ്ട്.

'കഴിഞ്ഞ വർഷം ഒരു ദിവസം കണ്ണാടിയിൽ നോക്കി നിന്ന എന്നെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഞാന്‍ അന്ന് തകര്‍ന്നു പോയി. തടിച്ച കാലുകളും കൈയും, ചാടിയ വയറും. ഇതിനെല്ലാമൊപ്പം തൈറോയിഡും പിസിഒഡിയും. ഞാൻ എന്ത് കിട്ടിയാലും എപ്പോഴായാലും കഴിക്കുമായിരുന്നു. എന്നാൽ വ്യായാമങ്ങളൊന്നുമില്ല'- ഭാരം കുറക്കുന്നതിന് മുമ്പുള്ള ശീലങ്ങളെ പറ്റി അവിക കുറിക്കുന്നത് ഇങ്ങനെ. 

View post on Instagram

' നമ്മുടെ ശരീരത്തെ നന്നായി പരിപാലിക്കണം. അത് കൂടുതൽ പരിഗണന അർഹിക്കുന്ന ഒന്നാണ്. എന്നാൽ ഞാനതൊന്നും കാര്യാമക്കിയില്ല. അതെന്നെ ഞാൻ ഇഷ്ടപ്പെടാത്ത രൂപത്തിലെത്തിച്ചു. പിന്നെയങ്ങോട്ട് ഞാന്‍ എന്നെ പറ്റി സ്വയം മോശമായി വിലയിരുത്തി. ചുറ്റുമുള്ളവർ എന്നെ പറ്റി ചിന്തിക്കുന്നത് എന്താവും എന്നൊക്കെയായി ചിന്ത. അതോടെ ഏറ്റവും പ്രിയപ്പെട്ടവരിൽ നിന്നു വരെ ഞാൻ അകന്നു.

ഒരു ദിവസം ഞാൻ തീരുമാനിച്ചു, ഇങ്ങനെ പോയാല്‍ ശരിയാകില്ല. അങ്ങനെ ഭക്ഷണത്തിൽ ക്രമീകരണം വരുത്താന്‍ തുടങ്ങി. ദിവസവും നൃത്തം ചെയ്തു, വ്യായാമം ചെയ്തു. എല്ലാം ബുദ്ധിമുട്ടേറിയതായിരുന്നു. എങ്കിലും തോൽക്കാൻ ഞാൻ തയ്യാറായില്ല. പ്രിയപ്പെട്ടവർ എനിക്കൊപ്പം നിന്നു. ഇപ്പോൾ കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ എനിക്ക് തലകുനിക്കേണ്ട ആവശ്യമില്ല. ഞാൻ ഇപ്പോള്‍ എന്നോട് തന്നെ പറയാറുണ്ട് ഞാന്‍ സുന്ദരിയാണെന്ന്'- അവിക കുറിച്ചു. 

Also Read: ആരോഗ്യകരമായി വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...