കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്നാണ് കുട്ടിയാന വെള്ളത്തില്‍ വീണത്.  ഇതുകണ്ടുനിന്ന അമ്മയാനയും പെട്ടെന്ന് കുട്ടിയാനയെ രക്ഷിക്കാനായി വെള്ളത്തിലേയ്ക്ക് ചാടി. 

നദിക്കരയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയാന വെള്ളത്തില്‍ വീണു. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്നാണ് കുട്ടിയാന വെള്ളത്തില്‍ വീണത്. ഇതുകണ്ടുനിന്ന അമ്മയാനയും പെട്ടെന്ന് കുട്ടിയാനയെ രക്ഷിക്കാനായി വെള്ളത്തിലേയ്ക്ക് ചാടി. ഒപ്പം മറ്റൊരു ആനയും ചാടി. ശേഷം ഇരു ആനകളുടെയും പരിശ്രമത്തിനൊടുവില്‍ കുട്ടിയാനയെ കരയ്ക്ക് എത്തിച്ചു.

Scroll to load tweet…

49 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള ഈ പഴയ വീഡിയോ ഇപ്പോള്‍ ട്വിറ്ററിലൂടെയാണ് വീണ്ടും പ്രചരിക്കുന്നത്. ആനകളുടെ ബോധപൂർവ്വമായ ഈ ഇടപെടലിനെ പ്രശംസിച്ച് നിരവധി പേര്‍ കമന്‍റ് ചെയ്യുകയും ചെയ്തു. 

Also Read: 'വീട്ടിലേയ്ക്ക് ഇനി വരരുത്'; പാമ്പിനെ സ്നേഹത്തോടെ ഉപദേശിക്കുന്ന സ്ത്രീ; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona