Asianet News MalayalamAsianet News Malayalam

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; കുട്ടികൾ ആ​ഗ്രഹിക്കുന്ന ചില കാര്യങ്ങൾ നിങ്ങൾ കാണാതെ പോകരുത്

തങ്ങളുടെ കുട്ടി താൻ പറയുന്നത്​ അനുസരിക്കേണ്ട ആൾ എന്ന രക്ഷിതാക്കളുടെ മനോഭാവം മാറ്റുകയാണ്​ ആദ്യം വേണ്ടത്​. മക്കളോട് സൗഹൃദത്തോടെ ഇടപഴകാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. 

Bad Parenting That Every Parent Should Know
Author
Trivandrum, First Published Oct 7, 2019, 12:35 PM IST

കുട്ടികൾ ‘വഴി തെറ്റുന്നു’ എന്നുള്ള പരാതികളുമായി കൗൺസിലർമാരെയും സൈക്കോളജിസ്​റ്റുകളെയും സമീപിക്കുന്ന രക്ഷിതാക്കളുടെ എണ്ണം കൂടി വരികയാണ്​. കുട്ടികളിൽ ചിലർ പുകവലി, മയക്കുമരുന്ന്​ ഉപഭോഗങ്ങളിലേക്ക്​ തിരിയുന്നു എന്ന ആക്ഷേപവും കൂടുന്നു. 

ഇതിന്റെയെല്ലാം ഭാഗമായി പഠനത്തിൽ പിന്നോട്ട്​ പോകുകയും കുട്ടികളിൽ വിഷാ​ധ രോ​ഗവും പിടിപെടുന്നു.ഇത്തരം പ്രവണതകൾ​ രക്ഷിതാക്കളുടെ ആധി വർധിപ്പിക്കുകയാണ്​. എന്നാൽ കുട്ടികളിലെ ഇത്തരം സ്വഭാവങ്ങൾക്ക്​ രക്ഷിതാക്കളുടെ ഭാഗത്തും കാരണങ്ങളുണ്ടെന്നാണ്​ സൈക്കോളജിസ്റ്റുകൾ പറയുന്നത്.

അവർക്ക് ഇഷ്ടമുള്ള സാധനങ്ങളെല്ലാം വാങ്ങി നൽകുന്നുണ്ട്. എന്നിട്ടും എന്താ ഇങ്ങനെ...? എന്നാണ്​ ഭൂരിപക്ഷം രക്ഷിതാക്കളും സൈക്കോളജിസ്​റ്റുകളോടും കൗൺസിലർമാരോടും ചോദിക്കുന്നത്. കുട്ടിക്ക്​ ആവശ്യമുള്ളത്​ എന്ത്​ എന്നതിനെക്കുറിച്ച്​ രക്ഷിതാക്കൾക്ക്​ കൃത്യതയില്ല എന്നതാണ് വാസ്തവം. അവരുടെ പ്രശ്​നങ്ങൾ എന്തെന്ന്​ സ്​നേഹപൂർവം ചോദിച്ചറിയേണ്ടവർക്ക്​ അതിന്​ കഴിയാതെ പോകുന്നു. 

ജീവിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ രക്ഷിതാക്കൾ ഇത്തരം കാര്യങ്ങൾ വിട്ടുപോകുന്നതായിരിക്കാം. കുട്ടികൾ മുന്നോട്ട്​ വയ്ക്കുന്ന പ്രധാന പ്രശ്​നവും രക്ഷിതാക്കളുമായി കാര്യങ്ങൾ സംസാരിക്കാൻ അവസരം കിട്ടുന്നില്ലെന്നതാണ് സെെക്കോ ളജിസ്റ്റുകൾ പറയുന്നത്. കുട്ടികൾ വഴിതെറ്റുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് രക്ഷിതാക്കൾ നിർബന്ധമായും അറിയണം...

ഒന്ന്...

തങ്ങളുടെ കുട്ടി താൻ പറയുന്നത്​ അനുസരിക്കേണ്ട ആൾ എന്ന രക്ഷിതാക്കളുടെ മനോഭാവം മാറ്റുകയാണ്​ ആദ്യം വേണ്ടത്​. മക്കളോട് സൗഹൃദത്തോടെ ഇടപഴകാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. എത്ര ജോലിത്തിരക്ക്​ ഉണ്ടായിരുന്നാലും കഴിയുന്നതും വേഗം വീട്ടിലെത്താനും മക്കളോട്​ കുറഞ്ഞത്​ ഒരു മണിക്കൂറെങ്കിലും​ സംസാരിക്കാനും സമയം കണ്ടെത്തണം.

രണ്ട്...

ഒറ്റപ്പെടൽ, അല്ലെങ്കിൽ മറ്റ്​ കുട്ടികളുടെ സംഘങ്ങളിലേക്ക്​ പോകാനും അതിനായി അവർക്കൊപ്പം പ്രവൃത്തികൾ അനുകരിക്കാനും ശ്രമിക്കുക എന്നീ രണ്ട്​ കാരണങ്ങളാണ്​ പുകവലി, മയക്കുമരുന്ന്​ ഉപഭോഗങ്ങളിലേക്ക്​ ചില കുട്ടികളെ എത്തിക്കുന്നതെന്നും വിദഗ്​ധർ പറയുന്നു. ഇത്തരം ദുശീലങ്ങളിലേക്ക്​ എത്തപ്പെട്ടാൽ അതി​ന്റെ ദുഷ്യഫലങ്ങൾ അപകടകരമാണ്​. അതിനാൽ ഇത്തരം പ്രവൃത്തികളിലേക്ക്​ കുട്ടികൾ എത്തപ്പെടാതിരിക്കാൻ​ ശ്രമിക്കണം​.

മൂന്ന്...

മക്കളുടെ സൗഹൃദ ബന്ധം, പ്രവർത്തന രീതികൾ, സ്വഭാവം, പഠനത്തിലെ ശ്രദ്ധ, വീട്ടുകാരോടുള്ള പെരുമാറ്റം, ക്ലാസിലെ സ്വഭാവം തുടങ്ങിയ കാര്യങ്ങളിൽ എപ്പോഴും ശ്രദ്ധ നൽകുക. തെറ്റുകൾ സംഭവിക്കുമ്പോൾ അമിതമായി ദേഷ്യപ്പെടാതെ​ അവരെ തെറ്റി​​ന്റെ ഗൗരവം മനസിലാക്കിക്കൊടുക്കുകയും ആവർത്തിക്കരുതെന്ന്​ സ്​നേഹപൂർവ്വം ഉപദേശിക്കുകയും ചെയ്യുക. 

നാല്...

അപരിചിതരോട്​ ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പാലിക്കേണ്ട അകലത്തെക്കുറിച്ചും ഉപദേശിക്കുക. മക്കളുടെ സ്വഭാവത്തിൽ കാര്യമായ പ്രശ്​നങ്ങൾ അനുഭവപ്പെടുന്നതായി തോന്നിയാൽ സൈക്കോളജിസ്റ്റിന്റെ സേവനം തേടുക.

Follow Us:
Download App:
  • android
  • ios