യുവനടന്‍ ബാലു വര്‍ഗീസിന്‍റെയും നടിയും മോഡലുമായ എലീന കാതററിന്‍റെയും വിവാഹനിശ്ചയം ഇക്കഴിഞ്ഞ ആഴ്ചയാണ് കഴിഞ്ഞത്. ഏറെ നാളായി ഇരുവരും തമ്മില്‍ പ്രണയമായിരുന്നു.  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത നിശ്ചയത്തിന് പാട്ടും നൃത്തവുമായി ആഘോഷമായിരുന്നു. 

റോയല്‍ ലുക്കിലാണ് വരനും വധുവും ചടങ്ങിനെത്തിയത്. കൊച്ചിയിലെ ഡിസൈനര്‍മാരായ ടി ആന്‍ഡ് എം ബൈ മരിയ ടിയ മരിയ ആണ് ഇവരുടെ ഈ ലുക്കിന് പുറകില്‍. 

 

മെറൂണ്‍ ബ്രൌണ്‍ നിറത്തിലുളള ലെഹങ്കയാണ് എലീന ധരിച്ചത്. സില്‍ക്കില്‍ ഇന്ത്യന്‍ എംബ്രോയ്ഡറിയും ഫ്ലോറല്‍ ഡിസൈനും ചേര്‍ന്നതാണ് ലെഹങ്ക. ചോക്കറും കമ്മലുകളും മാത്രമായിരുന്നു ആക്സസറീസ്. 

 

കഴിഞ്ഞ മാസം എലീനയുടെ പിറന്നാളാഘോഷത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബാലു എലീനയെ പ്രൊപ്പോസ് ചെയ്തിരുന്നു. ഈ വിവരം എലീന തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം പുറത്തറിഞ്ഞത്.  

 

മോഡലിങിലൂടെയും റിയാലിറ്റി ഷോയിലൂടെയും ശ്രദ്ധേയയായ എലീന ബാലുവിനൊപ്പം 'വിജയ് സൂപ്പറും പൗര്‍ണമിയും' എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

 


 

 
 
 
 
 
 
 
 
 
 
 
 
 

Engaged 💍🕺🏼💃🏼 @aileena_amon Thanks @podmevents for making this day soo special Shot by @magicmotionmedia

A post shared by Balu Varghese (@balu__varghese) on Jan 25, 2020 at 12:43pm PST