ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് വേദിയാകുന്ന കാനില്‍ സിംപിളായി ഒരു സാരിയില്‍ തിളങ്ങിയ ബംഗ്ലാദേശി നടി അസ്മേരി ഹഖ് ബാദോണിന്‍റെ ചിത്രങ്ങളാണ് ഏറ്റവും ഒടുവില്‍ ശ്രദ്ധ നേടുന്നത്. 

74–ാമത് കാന്‍ ചലച്ചിത്രമേളയിലെ റെഡ്കാർപറ്റിൽ തിളങ്ങുന്ന താരങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് വേദിയാകുന്ന കാനില്‍ സിംപിളായി ഒരു സാരിയില്‍ തിളങ്ങിയ ബംഗ്ലാദേശി നടി അസ്മേരി ഹഖ് ബാദോണിന്‍റെ ചിത്രങ്ങളാണ് ഏറ്റവും ഒടുവില്‍ ശ്രദ്ധ നേടുന്നത്. 

ബംഗ്ലാദേശിന്റെ പരമ്പര്യ പ്രൗഢി നിറയുന്ന ധാക്കായ് ജംദാനി സാരിയാണ് ബാദോൺ ധരിച്ചത്. 'ആരോഗ്' എന്ന ബ്രാൻഡ‍ാണ് ഈ സാരി ഡിസൈന്‍ ചെയ്തത്. കൈകൾ കൊണ്ടു തുന്നിച്ചേർത്ത മോട്ടിഫസ് ആണ് സാരിയുടെ പ്രത്യേകത. ഒപ്പം ഹെവി വര്‍ക്കുള്ള ഹാൾട്ടർ നെക് ബ്ലൗസാണ് താരം പെയർ ചെയ്തത്. 

പച്ച കല്ലുള്ള സിൽവർ കമ്മൽ, ബ്രേസ്‌ലറ്റ് എന്നിവയായിരുന്നു ആക്സസറീസ്. 'റെഹാന മറിയം നൂർ' എന്ന സിനിമയുടെ പ്രദർശനത്തിന്റെ ഭാഗമായാണ് ബാദോൺ കാൻ ചലച്ചിത്രമേളയിൽ എത്തിയത്.

View post on Instagram

Also Read: ശ്വാസകോശത്തിന്‍റെ ആകൃതിയിൽ നെക്ലേസ്; റെഡ് കാര്‍പറ്റില്‍ തിളങ്ങി ബെല്ല ഹഡീഡ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona