മദ്യം വാങ്ങിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ തീര്‍ച്ചയായും ലോകമെമ്പാടും തന്നെ പ്രായപരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ രാജ്യങ്ങള്‍ മാറുന്നതിന് അനുസരിച്ച് മാനദണ്ഡങ്ങളിലും ഏറ്റക്കുറച്ചിലുകളുണ്ടാകും. എങ്കില്‍ പോലും ഇതിന് പ്രായപരിധിയുണ്ടെന്നത് ഉറപ്പ്. 

ലോകത്ത് പലയിടങ്ങളിലും ബാറിലും പബ്ബിലുമെല്ലാം പ്രവേശനം ലഭിക്കുന്നതിന് വ്യത്യസ്തമായ മാനദണ്ഡങ്ങളാണ് ഉള്ളത്. എന്തായാലും കൗമാരം കടന്നിട്ടില്ലാത്തവര്‍ക്ക് ഇത്തരം കേന്ദ്രങ്ങളില്‍ സാധാരണനിലയില്‍ പ്രവേശനം നല്‍കാറില്ല. പ്രത്യേകിച്ച് മദ്യം അടക്കമുള്ള ലഹരികള്‍ യഥേഷ്ടം ഉപയോഗിക്കുന്നയിടങ്ങളില്‍.

മദ്യം വാങ്ങിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ തീര്‍ച്ചയായും ലോകമെമ്പാടും തന്നെ പ്രായപരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ രാജ്യങ്ങള്‍ മാറുന്നതിന് അനുസരിച്ച് മാനദണ്ഡങ്ങളിലും ഏറ്റക്കുറച്ചിലുകളുണ്ടാകും. എങ്കില്‍ പോലും ഇതിന് പ്രായപരിധിയുണ്ടെന്നത് ഉറപ്പ്. 

ലിഗവ്യത്യാസം- വേഷവിധാനം എന്നിങ്ങനെ പല കാരണങ്ങളും ചൂണ്ടിക്കാട്ടി പലയിടങ്ങളിലും ആളുകളെ ബാറുകളിലോ പബ്ബുകളിലോ ആഘോഷകേന്ദ്രങ്ങളിലോ വിലക്കുന്നത് അപൂര്‍വമല്ല. ഇപ്പോഴിതാ തായ്ലാൻഡിലെ ഒരു ബാറിന്‍റെ അധികൃതരെടുത്തിരിക്കുന്ന തീരുമാനമാണ് ഇത്തരത്തില്‍ വിവാദമാകുന്നത്. 

മുപ്പത് കടന്നവരെ ഇനി മുതല്‍ ഇവിടേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് ഇവരുടെ തീരുമാനം. ഇതിന് ഇവര്‍ ചൂണ്ടിക്കാട്ടുന്ന കാരണവും അല്‍പം വിചിത്രമാണ്. മുപ്പത് കടന്നവര്‍ അധികവും 'ട്രെൻഡി'യായിരിക്കില്ല, അതിനാലാണ് ഇത്തരമൊരു തീരുമാനമത്രേ. 

മുപ്പത്തിയാറുകാരനായ യുവാവിന് പ്രവേശനം നിഷേധിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. മാസത്തിലൊരിക്കലെങ്കിലും ഇദ്ദേഹം ഈ ബാറിലെത്തി സമയം ചെലവിട്ടിരുന്നുവത്രേ. എന്നാല്‍ ഇതുപോലെ അടുത്തിടെ ബാറില്‍ പോയപ്പോള്‍ അവിടത്തെ സെക്യൂരിറ്റി ജീവനക്കാര്‍ ഇദ്ദേഹത്തിന്‍റെ ഐഡി കാര്‍ഡ് വാങ്ങി പരിശോധിച്ച ശേഷം പ്രവേശനം നിഷേധിക്കുകയായിരുന്നു. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ബാര്‍ അധികൃതരുടെ പുതിയ തീരുമാനത്തെ കുറിച്ച് ഇദ്ദേഹം അറിയുന്നത്. തുടര്‍ന്ന് ബാറിനെതിരെ വലിയ പ്രതിഷേധങ്ങളുയര്‍ന്നു. 

നേരത്തെ യുഎസില്‍ രണ്ട് ബാറുകള്‍ മുപ്പത് കഴിയാത്തവരെ പ്രവേശിപ്പിക്കില്ലെന്ന് തീരുമാനമെടുത്തത് സമാനമായി വിവാദമായിരുന്നു. മുപ്പതിന് താഴെ പ്രായമുള്ളവര്‍ അനാവശ്യമായി പരസ്പരം വഴക്കടിക്കുകയും ബഹളം സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന കാരണത്താലാണ് ഈ ബാറുകള്‍ ഇവര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നത്. 

Also Read:- ശരീരത്തില്‍ 800 ടാറ്റൂ; പബ്ബില്‍ പ്രവേശനം നിഷേധിച്ചെന്ന് യുവതിയുടെ ആരോപണം