ആലിയക്കും രൺബീറിനും അഭിനന്ദനവുമായി ബാഴ്സലോണ ടീം രംഗത്ത് എത്തിയിരിക്കുകയാണ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അഭിനന്ദനം അറിയിച്ചത്.

നവംബര്‍ ആറിനാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും ഒരു മകള്‍ പിറന്നത്. ആലിയ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. രണ്ടുദിവസം മുമ്പാണ് കുഞ്ഞിന് പേരിട്ട വിവരം ആലിയ ആരാധകരുമായി പങ്കുവച്ചത്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മകൾക്കും രൺബീറിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം പേര് വെളിപ്പെടുത്തിയത്. 'റാഹ' എന്നാണ് മകളുടെ പേര്. കുഞ്ഞിന്‍റെ മുഖം വ്യക്തമാകാത്ത ചിത്രമാണ് ആലിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. എന്നാല്‍ റാഹ എന്ന് കുറിച്ച ബാഴ്സലോണ ജേഴ്സിയുടെ ചിത്രം പുറകില്‍ വ്യക്തമാണ്. 

ഇപ്പോഴിതാ ആലിയക്കും രൺബീറിനും അഭിനന്ദനവുമായി ബാഴ്സലോണ ടീം രംഗത്ത് എത്തിയിരിക്കുകയാണ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. 'ആലിയ ഭട്ടിനും രൺബീർ കപൂറിനും ആശംസകൾ. പുതിയ ഒരു ബാഴ്സ ഫാൻ പിറന്നു. നിങ്ങളെയെല്ലാം ബാഴ്‌സലോണയിൽ കാണാൻ ഞങ്ങൾക്ക് ഇനിയും കാത്തിരിക്കാനാവില്ല'- ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെ. 

Scroll to load tweet…

അതേസമയം, റാഹ എന്ന പേരിന്‍റെ അര്‍ത്ഥങ്ങളും ആലിയ പങ്കുവച്ചിട്ടുണ്ട്. സന്തോഷം, സമാധാനം തുടങ്ങിയവയാണ് പല ഭാഷകളിലായി റാഹയുടെ അര്‍ത്ഥങ്ങള്‍. പേരുപോലെ തന്നെ മകളെ ആദ്യമായി കയ്യിലേന്തിയപ്പോൾ ഈ വികാരങ്ങളെല്ലാം അനുഭവപ്പെട്ടുവെന്നും ജീവിതം ഇപ്പോൾ ആരംഭിച്ചതേയുള്ളു എന്ന തോന്നലാണ് അനുഭവപ്പെടുന്നതെന്നും ആലിയ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഈ വര്‍ഷം ഏപ്രില്‍ പതിനാലിനായിരുന്നു ആലിയയുടെയും രണ്‍ബീറിന്‍റെയും വിവാഹം. ജൂണിലാണ് താൻ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത ആലിയ പരസ്യമായി പങ്കുവച്ചത്. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത. ഞങ്ങളുടെ കുഞ്ഞ് എത്തിയിരിക്കുന്നു. അവള്‍ വളരെ മനോഹരിയാണ്. ഞങ്ങളുടെ ഹൃദയം സ്‌നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നു. അനുഗ്രഹീതരായ മാതാപിതാക്കളായി ഞങ്ങള്‍ മാറി. സ്‌നേഹം മാത്രം'- കുഞ്ഞ് പിറന്ന സന്തോഷം ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. 

Also Read: നൈറ്റ് പാര്‍ട്ടിക്ക് ബ്ലൂ ഔട്ട്ഫിറ്റില്‍ തിളങ്ങി സോനം കപൂര്‍; ചിത്രങ്ങള്‍ വൈറല്‍