ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് കേട്ടിട്ടില്ലേ? ഇത് വെറുതെയല്ല, എണ്ണമറ്റ ഗുണങ്ങളാണ് നേന്ത്രപ്പഴത്തിനുള്ളത്. ശരീരാരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിനും തലമുടിക്കും പഴം കഴിക്കുന്നത് നല്ലതാണ്. 

ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍-സി, വിറ്റാമിന്‍ ബി-6 എന്ന് തുടങ്ങി നമുക്ക് അറിയാത്ത പല ആരോഗ്യപ്രശ്‌നങ്ങളെയും പരിഹരിക്കുന്ന അവശ്യം വേണ്ട ധാതുക്കള്‍, റൈബോഫ്‌ളേവിന്‍, ഫോളേറ്റ്, നിയാസിന്‍- തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് നേന്ത്രപ്പഴം. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നേന്ത്രപ്പഴം ഉത്തമം തന്നെ.

താരനകറ്റാനും മുടിവളരാനും പഴം സഹായിക്കും. പഴത്തിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ചര്‍മത്തിന്‍റെയും മുടിയുടെയും തിളക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ചര്‍മ്മത്തിന്...

പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസിയം ചര്‍മ്മം തിളങ്ങാനും , മൃതുലമായിരിക്കാനും സഹായിക്കും. അതുപോലെ തന്നെ ചര്‍മ്മത്തിലെ എണ്ണമയം വലിച്ചെടുക്കാനും ഇത് സഹായിക്കും. പഴത്തില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍സ് ചര്‍മ്മത്തില്‍ ചുളുവുകള്‍ വരാതെ നോക്കും. അതിനാല്‍ ദിവസവും പഴം അടിച്ച് മുഖത്ത് പുരട്ടുന്നത് എന്തുകൊണ്ടും നല്ലതാണ്. 

തലമുടിക്ക്...

താരന്‍ അകറ്റാനും തലമുടിക്ക് തിളക്കും വരാനും പഴം നല്ലതാണ്. പഴം, ഒലിവ് ഓയില്‍, മുട്ടയുടെ വെള്ള എന്ന നല്ലവണ്ണം യോജിപ്പിച്ച് ഹെയര്‍മാസ്‌ക് തയ്യാറാക്കാം. ഇത് തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 15 മിനിട്ടിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്താല്‍ മുടിക്ക് തിളക്കം ലഭിക്കും. 

വരണ്ടമുടിക്ക് പഴം വളരെ നല്ലതാണ്. അതിനായി പഴവും തേനും നന്നായി യോജിപ്പിച്ച് മാസ്‌ക് തയ്യാറാക്കണം. അതിനായി പഴവും തേനും നന്നായി യോജിപ്പിച്ച് മാസ്‌ക് തയ്യാറാക്കണം. തലയില്‍ പുരട്ടി കുറച്ചുസമയം കഴിയുമ്പോള്‍ കഴുകി കളയാം.