ധാരാളം ആരോഗ്യഗുണങ്ങളുളള ഒന്നാണ് കഞ്ഞിവെള്ളം. മുഖത്തിനും തലമുടിക്കും ഇത് ഏറെ ഗുണം ചെയ്യും. കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീണുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. 


ധാരാളം ആരോഗ്യഗുണങ്ങളുളള ഒന്നാണ് കഞ്ഞിവെള്ളം. മുഖത്തിനും തലമുടിക്കും ഇത് ഏറെ ഗുണം ചെയ്യും. കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീണുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ചര്‍മ്മം സുന്ദരമാകാന്‍, ചര്‍മ്മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണെന്നാണ് വിദഗ്ധരുടെ നിര്‍ദ്ദേശം.

മുഖക്കുരു അകറ്റാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. മാത്രമല്ല ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. കഞ്ഞി വെള്ളം ഉപയോ​ഗിച്ച് കഴുത്ത് കഴുകുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാൻ സഹായിക്കും. ഒരു ഫെഷ്യല്‍ ടോണറായി കഞ്ഞിവെള്ളം ഉപയോഗിക്കാം. 

അതുപോലെ തന്നെ, കഞ്ഞിവെള്ളം നല്ലൊരു ഹെയര്‍ വാഷാണ്. കഞ്ഞിവെള്ളം കൊണ്ട് തല കഴുകുന്നത് തലമുടി വളരാനും മുടികൊഴുച്ചില്‍ തടയാനും കരുകത്തുളള മുടി ഉണ്ടാകാനും മുടിയ്ക്ക് തിളക്കം വരാനും സഹായിക്കും. കഞ്ഞിവെള്ളം കൊണ്ട് തലയോട്ടിയും തലമുടിയും മൃദുവായി മസാജ് ചെയ്യുക. ശേഷം കഴുകി കളയാം. മുടിയില്‍ അധികമുളള സീബവും എണ്ണമയും ഇങ്ങനെ കഴുകുന്നതിലൂടെ മാറും. കഞ്ഞി വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീണുകളും കാര്‍ബോഹൈഡ്രറ്റ്സും ഇതാണ് തലമുടി വളരാന്‍ സഹായിക്കുന്നത്. 

View post on Instagram

അതുപോലെ തന്നെ, ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ് താരൻ. താരന്‍ ഇല്ലാതാക്കാനും കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് നന്നായിരിക്കും. മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകാവുന്നതാണ്. ആഴ്ച്ചയിൽ രണ്ട് തവണ കഞ്ഞി വെള്ളം ഉപയോ​ഗിക്കാം.