നിങ്ങളുടെ ചര്‍മ്മസംരക്ഷണവും കുളിയും തമ്മില്‍ ബന്ധമുണ്ട്. നിങ്ങൾ എല്ലാ ദിവസവും കുളിക്കാറുണ്ടോ? ഏത് സമയത്താണ് കുളിക്കുന്നത്? ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വൈകുന്നേരം കുളിക്കുന്നതാണ് നല്ലത് എന്നാണ് സ്വീഡിഷ് സ്കിന്‍ കെയര്‍ ബ്രാന്‍ഡ് ആയ FOREO പറയുന്നത്. 

വൈകുന്നേരം കുളിക്കുമ്പോള്‍ അന്നത്തെ ദിവസത്തെ മുഴുവന്‍ പൊടിയും അഴുക്കും അണുക്കളും മറ്റും ചര്‍മ്മത്തില്‍ നിന്ന് കളയാനും ചര്‍മ്മം വ്യത്തിയാകാനും സഹായിക്കുമെന്നും ഡെര്‍മറ്റോളജിസ്റ്റായ ഡോ. സിമണ്‍ സോക്കായി പറയുന്നത്. രാവിലെ മുതല്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ പല തരത്തിലുളള അണുക്കളെ അടിഞ്ഞുകൂടാം. വൈകുന്നേരം കുളിക്കാതെ കിടന്നാല്‍ ഈ അണുക്കള്‍ ചര്‍മ്മത്തില്‍ പല പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. 

രാവിലെ വരെ കുളിക്കാനായി കാത്തിരിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതല്ലെന്നും ഡോക്ടര്‍ പറയുന്നു. രാവിലെ കുളിച്ചു ശീലിച്ചവരാണെങ്കില്‍ വൈകുന്നേരം കൂടി ഒരു ചെറുകുളി പാസാക്കാന്‍ തയ്യാറാവുന്നത് ചര്‍മ്മത്തിനും നിങ്ങളുടെ ആരോഗ്യത്തിനും നല്ലതാണ്. ഒപ്പം രാത്രി കുളിക്കുന്നത് നല്ല ഉറക്കം കിട്ടാനും സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.