'എല്ലാവരുടെയും ഉള്ളില്‍ ഒരു രാജകുമാരിയുണ്ട്' എന്ന കുറിപ്പോടെയാണ് ഭാവന ചിത്രങ്ങള്‍ പങ്കുവെച്ചത്.

മലയാളികളുടെ പ്രിയ താരമാണ് ഭാവന. ഒട്ടനവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ച ഭാവനയുടെ ഫാഷന്‍ സെന്‍സും എന്നും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. വിവാഹത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങുകളില്‍ ഭാവന ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രമാണ് '96'-ന്‍റെ കന്നഡ പതിപ്പായ '99'. ഷൂട്ടിങ് തിരക്കുകളിലാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ വിശേഷങ്ങളും ഭാവന പങ്കുവെയ്ക്കാറുണ്ട്.

ഭാവന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികളുടെ കൈയടി നേടുന്നത്. 'എല്ലാവരുടെയും ഉള്ളില്‍ ഒരു രാജകുമാരിയുണ്ട്' എന്ന കുറിപ്പോടെയാണ് ഭാവന ചിത്രങ്ങള്‍ പങ്കുവെച്ചത്. ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള വസ്ത്രം ധരിച്ച ഭാവനയുടെ ചിത്രങ്ങള്‍ അതിമനോഹരം എന്നാണ് ആരാധകര്‍ പറയുന്നത്. 

View post on Instagram
View post on Instagram