ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണം എന്നത് മനുഷ്യര്‍ക്കെന്ന പോലെ തന്നെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും  പ്രധാനമാണ്. എന്നാല്‍ പലപ്പോഴും അവയ്ക്ക് ഇതൊന്നും കിട്ടാറില്ല എന്നതാണ് സത്യം. അത്തരം കരളലിയിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ പ്രചരിക്കുന്നത്. 

ഒരു പക്ഷി തന്‍റെ കുഞ്ഞിന് സിഗരറ്റ് വായില്‍ വെച്ച് കൊടുക്കുന്നതാണ് ചിത്രം. ഭക്ഷണമെന്ന് കരുതിയാണ് അമ്മക്കിളി തന്‍റെ കുഞ്ഞിന് സിഗരറ്റ് നല്‍കിയത്. മറ്റൊന്നും കൊടുക്കാന്‍ ആ അമ്മയ്ക്ക് കഴിഞ്ഞില്ല. ഫ്ലോറിഡയിലെ ഒരു ബീച്ചില്‍ നിന്ന് കരണ്‍ എന്ന യുവതി പകര്‍ത്തിയ ചിത്രമാണിത്. സ്കിമ്മര്‍ പക്ഷിയുടെ ഈ ചിത്രം ഫേസ്ബുക്കില്‍ നിരവധിപേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.