യുകെയില്‍ ഒരു വീട്ടിലെ വളര്‍ത്തുനായക്ക് ഒറ്റ പ്രസവത്തില്‍ പിറന്നത് 13 കുഞ്ഞുങ്ങള്‍. വിചാരിച്ചതിലും ഇരട്ടി കുഞ്ഞുങ്ങളാണ് പിറന്നത് എന്ന നായയുടെ ഉടമസ്ഥന്‍ പറയുന്നു.
യുകെയില്‍ ഒരു വീട്ടിലെ വളര്‍ത്തുനായക്ക് ഒറ്റ പ്രസവത്തില്‍ പിറന്നത് 13 കുഞ്ഞുങ്ങള്‍. വിചാരിച്ചതിലും ഇരട്ടി കുഞ്ഞുങ്ങളാണ് പിറന്നത് എന്ന നായയുടെ ഉടമസ്ഥന്‍ പറയുന്നു. ബ്ലാക്ക് ലാബ് ഇനത്തിലുളള നായയാണ് ഒറ്റ പ്രസവത്തില്‍ 13 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.

(യുകെയില്‍ വളര്‍ത്തുനായക്ക് ഒറ്റ പ്രസവത്തില്‍ പിറന്ന 13 കുഞ്ഞുങ്ങള്‍)
ബ്യൂ എന്ന നായയെ സ്കാന്‍ ചെയ്ത ഡോക്ടര്‍ ഉടമസ്ഥനോട് പറഞ്ഞത് അഞ്ച് അല്ലെങ്കില്‍ ആറ് കുഞ്ഞുങ്ങളെ ആയിരിക്കും പ്രസവിക്കുക എന്നാണ്. ആദ്യത്തെ ഓരോ കുഞ്ഞുങ്ങളെ പുറത്ത് എടുക്കാനും ഓരോ മണിക്കൂര്‍ വേണ്ടിവന്നത്രേ. എട്ടാമത്തെ കുഞ്ഞ് മുതല്‍ 40 മിനിറ്റ് കൊണ്ട് എല്ലാത്തിനെയും പുറത്ത് എടുക്കാന്‍ കഴിഞ്ഞുവെന്നും ഡോക്ടര്‍ പറയുന്നു.

2014ല്‍ സ്കോട് ലാന്‍റില്‍ ഇതുപോലെ ഒരു ലാബിന് 15 കുഞ്ഞുങ്ങള്‍ വരെ പിറന്നു. (ചിത്രം താഴെ)

