ഗർഭിണികളായ സ്ത്രീകളുടെ രക്തസാംപിളുകളാണ് ചൈനീസ് യുവതികള്‍ ഹോങ്കോങ്ങിലേക്കു കടത്തുന്നത്. കുട്ടി ആണോ പെണ്ണോ എന്നറിയുന്നതിന് വേണ്ടിയുള്ള പരിശോധനയ്ക്കാണ് ഇവർ രക്തസാംപിളുകൾ അയക്കുന്നതെന്ന് കണ്ടെത്തി. 

അടുത്തകാലത്താണ് ചൈനയെയും ഹോങ്കോങ്ങിനെയും വേര്‍തിരിക്കുന്ന അതിര്‍ത്തിയിലെ തുറമുഖങ്ങളില്‍ നിരവധി സ്ത്രീകൾ രക്തസാംപിളുകള്‍ കടത്തുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചത്. ചിലര്‍ ബാഗുകളില്‍ മറ്റ് ചിലർ അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് രക്തസാംപിളുകൾ കടത്തുന്നത്.

ഗർഭിണികളായ സ്ത്രീകളുടെ രക്തസാംപിളുകളാണ് ചൈനീസ് യുവതികള്‍ ഹോങ്കോങ്ങിലേക്കു കടത്തുന്നത്. കുട്ടി ആണോ പെണ്ണോ എന്നറിയുന്നതിന് വേണ്ടിയുള്ള പരിശോധനയ്ക്കാണ് ഇവർ രക്തസാംപിളുകൾ അയക്കുന്നതെന്ന് കണ്ടെത്തി. ചൈനയില്‍ ഈ പരിശോധന നിരോധിച്ചിട്ടുണ്ട്.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ പരിശോധന നടത്തി ഏതു കുട്ടിയാണെന്നു തിരിച്ചറിയാന്‍ വേണ്ടിയാണ് രക്തസാംപിളുകള്‍ കടത്തുന്നതെന്ന് കണ്ടെത്താനായി. ഇതുമായി ബന്ധപ്പെട്ട് ചൈനയിലെ സമൂഹമാധ്യമങ്ങളില്‍ ഇത്തരം ഏജന്‍സികളെക്കുറിച്ചുള്ള പരസ്യങ്ങളുമുണ്ട്. 

സ്കാനിങ് റിപ്പോര്‍ട്ടും രക്തസാംപിളും എത്തിച്ചാല്‍ കുട്ടി ആണാണോ പെണ്ണാണോ എന്ന വിവരം പരിശോധിച്ച് അറിയിക്കുന്ന ഏജന്‍സികളും ചൈനയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. ഇവരുടെ സംഘം വലിയ മാഫിയയായി വളര്‍ന്നിരിക്കുന്നു. പരിശോധന കർശനമാക്കിയപ്പോൾ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ മറ്റ് ചില മാർ​ഗങ്ങളിലൂടെ രക്തസാംപിളുകൾ അയക്കുന്നതായി കണ്ടെത്തി.