മോഡലായാണ് ഇന്ത്യയാകെ ആരാധകരുള്ള മലൈക അറോറ തന്റെ കരിയർ തുടങ്ങുന്നത്. ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ബോളിവുഡ് താരം കൂടിയാണ് മലൈക അറോറ. ബോളിവുഡിലെ യുവസുന്ദരികൾക്ക് 46കാരിയായ മലൈക എപ്പോഴുമൊരു വെല്ലുവിളിയാണ്. 

ആരാധകരെയും ഫാഷനിസ്റ്റകളെയും അത്രയും അദ്ഭുതപ്പെടുത്തുന്നത് ശീലമാക്കിയ മലൈക വ്യായാമത്തിന്‍റെ കാര്യത്തിലും ഭക്ഷണത്തിന്‍റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കാറുണ്ട്. മലൈക തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തിന്‍റെയും ഫാഷന്‍ ലോകത്തിന്‍റെയും ശ്രദ്ധ പിടിച്ചുപറ്റിയത്.

 

 
 
 
 
 
 
 
 
 
 
 
 
 

@malaikaaroraofficial x @sandramansour x @_visual.affairs_ #mtvindia

A post shared by Maneka Harisinghani (@manekaharisinghani) on Mar 4, 2020 at 4:20am PST

 

കറുപ്പ് നിറത്തില്‍ എബ്രോയ്ഡറി ചെയ്ത ഡ്രസ്സില്‍ അതീവ സുന്ദരിയായിരുന്നു മലൈക. സാന്‍ഡ്ര മണ്‍സൂറാണ് ഡിസൈനര്‍. 1,70,940 രൂപയാണ് ഇതിന്‍റെ വില. ചിത്രങ്ങള്‍ മലൈക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.