ദീപാവലി ആഘോഷമാക്കുകയാണ് ബോളിവുഡ് താരങ്ങള്‍. എത്തിനിക്ക് വസ്ത്രങ്ങളാണ് ദീപാവലിക്ക് എല്ലാവരും ധരിക്കുന്നത്. 

ദീപാവലി ആഘോഷമാക്കുകയാണ് ബോളിവുഡ് താരങ്ങള്‍. എത്തിനിക്ക് വസ്ത്രങ്ങളാണ് ദീപാവലിക്ക് എല്ലാവരും ധരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരങ്ങളുന്ന സ്റ്റൈലിഷ് വസ്ത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തിളങ്ങുന്നത്. 

തന്‍റെ ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് സൂചിപ്പിക്കുന്നതിനുളള അവസരം കളയാതെ താരങ്ങള്‍ മത്സരിച്ചാണ് കളര്‍വുഡ് എത്തിനിക്ക് വസ്ത്രങ്ങളില്‍ എത്തുന്നത്. സല്‍വാര്‍, ലഹങ്ക, സ്കേര്‍ട്ട് - ടോപ്പ് മുതല്‍ സാരി വരെ ദീപാവലി ഫാഷനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 

കറുപ്പ് ഇഷ്ടമുളളവര്‍ക്ക് ആലിയയുടെ കറുപ്പ് ഷറാറയും ഇഷ്ടമാകും. മലൈക അറോറയുടെ മെറ്റാലിക്ക് ലഹങ്ക ഫാഷന്‍ ലോകത്തിന്‍റെ കയ്യടി നേടികഴിഞ്ഞു. 

തിളക്കമുളള സാരിയാണ് ക്രിതി തെരഞ്ഞടുത്തത്. സഹോദരിമാരായ കരീന കപൂറും കരീഷ്മ കപൂറും സല്‍വാറിലാണ് തിളങ്ങിയത്. 

View post on Instagram

View post on Instagram

ശില്‍പ്പ ഷട്ടിയുടെ ക്രീം നിറത്തിലുള്ള ലഹങ്ക ദീപാവലിക്ക് ധരിക്കാന്‍ പറ്റിയ വസ്ത്രമാണ്. 

View post on Instagram


സോനം കപൂര്‍ സാരിയിലാണ് ദീപാവലി ആഘോഷിച്ചത് എന്നു പറയാം. പച്ച നിറത്തിലും ഓഫ് വൈറ്റ് നിറത്തിലും സാരികളിലാണ് സോനം എത്തിയത്. 

അനുഷ്ക ശര്‍മ്മയും കങ്കണയുമൊക്കെ സാരിയാണ് ഈ ദീപാവലിക്ക് തെരഞ്ഞെടുത്തത്. 

View post on Instagram
View post on Instagram