ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. പലര്‍ക്കും നല്ല രീതിയില്‍ അതിന് കഴിയാറുമില്ല. പ്രത്യേകിച്ച് ഒരു പ്രായം കഴിഞ്ഞവരില്‍. 60 വയസ്സ് പിന്നിട്ടാല്‍ പിന്നെ ഇതെന്നും പറ്റില്ല എന്ന ധാരണയും പലരിലുമുണ്ട്.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. പലര്‍ക്കും നല്ല രീതിയില്‍ അതിന് കഴിയാറുമില്ല. പ്രത്യേകിച്ച് ഒരു പ്രായം കഴിഞ്ഞവരില്‍. 60 വയസ്സ് പിന്നിട്ടാല്‍ പിന്നെ ഇതെന്നും പറ്റില്ല എന്ന ധാരണയും പലരിലുമുണ്ട്. എന്നാല്‍ ബോളിവുഡ് നിര്‍മാതാവും ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂര്‍ നിങ്ങള്‍ക്ക് ഒരു പ്രചോദനമാണ്. 63-ാം വയസ്സില്‍ ബോണി കപൂര്‍ കുറച്ചത് 12 കിലോയാണ്. മകള്‍ ജാന്‍വി കപൂര്‍ തന്നെയാണ് അച്ഛന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചതും.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ?
ശരീരഭാരം കുറയ്ക്കാന്‍ പ്രായം ഒന്നും ഒരു പ്രശ്നമേയല്ല. കടുത്ത ഭക്ഷണ നിയന്ത്രണവും വ്യായാമമുറകളുമൊക്കെ വേണമെന്നു കരുതി മടി പിടിച്ചിരിക്കേണ്ട. തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
1. പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല എന്നത് ആദ്യം തിരിച്ചറിയുക. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ കഴിയൂ. പെട്ടെന്ന് ദഹിക്കുന്ന, കലോറി കുറഞ്ഞ , പ്രോട്ടീനുകള്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കണം. പച്ചക്കറികള്‍ ധാരാളമായി കഴിക്കുക.

2. തടി കുറയ്ക്കാൻ ഏറ്റവും നല്ല മാർഗമാണ് വ്യായാമം. ദിവസവും 1 മണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുക. ജിമ്മ്, യോഗ, അനെയ്റോബിക്, എയ്റോ ബിക് എന്നിങ്ങനെ പലതരത്തിലുള്ള വ്യായാമങ്ങളുണ്ട്. ഏത് വേണമെങ്കിലും ചെയ്യാം. ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാൻ വ്യായാമം ഏറെ നല്ലതാണ്.

3. ഉറങ്ങിയാൽ തടിവയ്ക്കുമെന്നാണ് പലരും ചിന്തിച്ച് വച്ചിരിക്കുന്നത്. ഉറക്കം നന്നായില്ലെങ്കിൽ അതു നമ്മുടെ വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളെ താറുമാറാക്കും. അതിന്റെ ഫലമായി ഭക്ഷണം കൂടുതൽ കഴിക്കും. ആവശ്യത്തിന് ഉറക്കം കിട്ടാത്ത ദിവസം ഒരാൾ 500 അധിക കാലറി കഴിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അധിക കാലറിയെ ദഹിപ്പിച്ചു കളയാനുമാകില്ല.

4. വണ്ണം കുറയ്ക്കലിന്റെ പ്രാരംഭ ദശയിൽ ശരീരഭാരം കുറയുന്നതു പ്രധാനമായും ജലനഷ്ടത്തിലൂടെയാണ്. അതു കൊണ്ടു തന്നെ നിർജലീകരണം ഒഴിവാക്കുന്നതിനായി ആവശ്യത്തിനു വെളളം കുടിക്കണം. കാലറി ദഹിപ്പിക്കുന്ന പ്രക്രിയ സുഗമമായി, ഫലപ്രദമായി നടക്കുന്നതിനു വെളളം അനിവാര്യമാണ്. കൊഴുപ്പ് ദഹിച്ചു പോകുന്ന പ്രക്രിയയെ നിർജലീകരണം സാവധാനത്തിലാക്കുന്നു. വെളളം കുടിക്കുന്നതുകൊണ്ടു മറ്റൊരു ഗുണം കൂടിയുണ്ട്. ആഹാരം കഴിക്കുന്നതിനൊപ്പം വെളളം കുടിച്ചാൽ, വയറു നിറഞ്ഞ തോന്നൽ പെട്ടെന്നുണ്ടാകും. അങ്ങനെ കഴിക്കുന്നതിന്റെ അളവു കുറയുകയും ചെയ്യും.
5. ഉപ്പ് നമ്മുടെ ശരീരഭാരം വർധിപ്പിക്കുന്നതിനായി കാലറി ഒന്നും പ്രദാനം ചെയ്യുന്നില്ല. നമ്മുടെ ശരീരത്തിൽ നിലനിർത്തപ്പെടുന്ന ജലാംശത്തെയാണ് ഉപ്പു ബാധിക്കുന്നത്. കൂടുതൽ അളവിൽ ഉപ്പ് ആഹാരത്തിലൂടെ ഉളളിലെത്തുമ്പോൾ അതു നമ്മുടെ ശരീരത്തിൽ കൂടുതൽ അളവിൽ ജലം പിടിച്ചു നിർത്തപ്പെടുന്നതിനു കാരണമാകുന്നു. അതുകൊണ്ടു തന്നെ ശരീരത്തിനു വീർക്കൽ തോന്നുകയും ശരീരഭാരത്തിൽ വർധനവ് ഉണ്ടാകുകയും ചെയ്യുന്നു.
