വര്‍ഷത്തില്‍ ഏറ്റവും കുറവ് ദിവസങ്ങളുള്ള മാസമാണ് ഫെബ്രുവരി. ഫെബ്രുവരി മാസത്തില്‍ ജനിക്കുന്നവരെക്കുറിച്ച് ചില പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ. ഫെബ്രുവരിയില്‍ ജനിച്ച 21,000 കുട്ടികളില്‍ നടത്തിയ ഗവേഷണത്തില്‍ ഇവര്‍ ഉയരവും തടിയുള്ളവരായിരിക്കുമെന്ന് കണ്ടെത്തി.

2006-ല്‍ ഹാര്‍വേഡ് യൂണിവേഴ്‌സറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഫെബ്രുവരിയില്‍ ജനിച്ചവര്‍ സ്‌പോര്‍ട്‌സില്‍ വളരെയധികം താല്‍പര്യം ഉള്ളവരായിരിക്കുമെന്നും പഠനത്തിൽ പറയുന്നു. പരീക്ഷകളിലൊക്കെ മികച്ചപ്രകടനം കാഴ്ച വയ്ക്കുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു.

ഫെബ്രുവരിയില്‍ ജനിച്ചവര്‍ക്ക് വരയ്ക്കാനുള്ള താല്‍പ്പര്യം വളരെ കൂടുതലായിരിക്കുമെന്നും ​ഗവേഷകർ പറയുന്നു. എബ്രാഹം ലിങ്കണ്‍, ബോബ് മാര്‍ലി, റൊണാള്‍ട് റീഗല്‍ എത്തിവര്‍ ജനിച്ചത് ഫെബ്രുവരിയിലാണ്.  ഈ മാസം ജനിച്ചവര്‍ പ്രശസ്തിയിലേയ്ക്ക് ഉയരുമെന്നും പഠനത്തിൽ പറയുന്നു.

മാത്രമല്ല ഇവര്‍ ജോലിയില്‍ വളരെയധികം ആത്മാര്‍ത്ഥ കാണിക്കുന്നവരും കരിയറില്‍ നേട്ടം ഉണ്ടാകുന്നവരുമായിരിക്കുമെന്ന് ചില സര്‍വേകള്‍ പറയുന്നു. ജേണല്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ പഠനം പ്രസിദ്ധീകരിച്ചു.