പ്ലാറ്റിനം, ഡയമണ്ട്, സ്വർണം എന്നിവയെ മാറ്റി നിർത്തി ഇന്ന് യൂത്ത് ക്യാമ്പസുകളിലും സോഷ്യൽ മീഡിയ ഫീഡുകളിലും നിറഞ്ഞുനിൽക്കുന്നത് ബ്രാസ് ജ്വല്ലറികളാണ്. ചെലവ് കുറവാണെങ്കിലു, കട്ടിയുള്ളതും, വിന്റേജ് രൂപത്തിലുള്ളതുമായ ഈ ആഭരണങ്ങൾ…
ജെൻ സികൾ ഇപ്പോൾ പഴയ പഴയ ശൈലികളെ പൊടിതട്ടിയെടുത്ത് തങ്ങളുടേതായ ഒരു സ്റ്റൈൽ സ്റ്റേറ്റ്‌മെൻ്റ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പ്ലാറ്റിനം, ഡയമണ്ട്, സ്വർണം എന്നിവയെ മാറ്റി നിർത്തി ഇന്ന് ക്യാമ്പസുകളിലും സോഷ്യൽ മീഡിയ ഫീഡുകളിലും നിറഞ്ഞുനിൽക്കുന്നത് ബ്രാസ് ജ്വല്ലറികളാണ്. ചെലവ് കുറവാണെങ്കിലു, കട്ടിയുള്ളതും, വിന്റേജ് രൂപത്തിലുള്ളതുമായ ഈ ആഭരണങ്ങൾ ജെൻ സി-യുടെ 'മിനിമലിസം' എന്നതിനോടുള്ള താൽപര്യത്തെ തൃപ്തിപ്പെടുത്തുന്നു. മാത്രമല്ല, ഗോൾഡ് പ്ലേറ്റഡ് ആഭരണങ്ങളോടുള്ളതിനേക്കാൾ ഈട് പിച്ചളയ്ക്കുണ്ട്.
എന്തുകൊണ്ട് ബ്രാസ് ജ്വല്ലറികൾക്ക് ഏറെ ഡിമാന്റ്?
പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനും പ്രകൃതി സൗഹൃദമായ വസ്തുക്കൾ ഉപയോഗിക്കാനുമുള്ള ഈ തലമുറയുടെ ആഗ്രഹത്തിന് പിച്ചള ആഭരണങ്ങൾ ഒരു മികച്ച ഉത്തരമാണ്. വില കുറവായതിനാൽ വ്യത്യസ്ത അവസരങ്ങൾക്കായി നിരവധി ആഭരണങ്ങൾ സ്വന്തമാക്കാൻ കഴിയുന്നു. കൂടാതെ, പരമ്പരാഗത വേഷങ്ങളോടും മോഡേൺ വേഷങ്ങളോടും ഒരുപോലെ ഇത് യോജിക്കും. ഓക്സിഡൈസ്ഡ് ഫിനിഷിലുള്ള പിച്ചളയുടെ ഇരുണ്ട നിറം ആഭരണങ്ങൾക്ക് ഒരു 'ബോഹോ' അല്ലെങ്കിൽ 'ഗോത്ര' ഭംഗി നൽകുന്നു.
ട്രെൻഡിംങ്ങ് ബ്രാസ് ജ്വല്ലറി കളക്ഷനുകൾ
1. ചങ്കി കോയിൻ മാലകൾ : പഴയ നാണയങ്ങളുടെ മാതൃകയിലുള്ള വലിയ ലോക്കറ്റുകളോടുകൂടിയ കട്ടിയുള്ള മാലകൾ.
2. അസിമ്മെട്രിക് കമ്മലുകൾ : രണ്ട് ചെവികളിലും വ്യത്യസ്ത രൂപത്തിലുള്ള കമ്മലുകൾ ധരിക്കുന്ന രീതി, വ്യക്തിഗത ശൈലിക്ക് പ്രാധാന്യം നൽകുന്നു.
3. പാദസരങ്ങൾ : ഒന്നിലധികം ലെയറുകളുള്ള പിച്ചള പാദസരങ്ങൾ കാഷ്വൽ ലുക്കിന് കൂടുതൽ ഭംഗി നൽകുന്നു.
4. കട്ടി കൂടിയ വളകൾ : ഒറ്റയ്ക്കോ ഒന്നിലധികം എണ്ണമായോ ധരിക്കാവുന്ന, കൊത്തുപണികളുള്ള വീതിയേറിയ വളകൾ.
5. കഫ് ബ്രേസ്‌ലെറ്റുകൾ: കൈത്തണ്ടയിൽ തുറന്നിരിക്കുന്ന രൂപത്തിലുള്ള, കൊത്തുപണികളുള്ള വീതിയേറിയ ബ്രേസ്‌ലെറ്റുകൾ.
6. പേപ്പർക്ലിപ്പ് മാലകൾ: പേപ്പർക്ലിപ്പുകൾ പോലെ നീളമുള്ളതും പരന്നതുമായ കണ്ണികളുള്ള മാലകൾ. ഇവ സിമ്പിൾ ലുക്കിനും ലേയറിംഗിനും മികച്ചതാണ്.
7. സോളിറ്റയർ പെൻഡന്റുകൾ: ഒരൊറ്റ കല്ലോ ചെറിയ പിച്ചള ഡിസൈനോ ഉള്ള ലളിതമായ ലോക്കറ്റുകൾ.
8. ഹൂപ്സ് വിത്ത് ചാംസ്: അടിസ്ഥാനപരമായ വലിയ ഹൂപ് കമ്മലുകളിൽ തൂങ്ങിക്കിടക്കുന്ന ചെറിയ ലോക്കറ്റുകൾ ചേർക്കുന്നത് ഇപ്പോഴത്തെ ഹോട്ട് ട്രെൻഡാണ്.
ഫാഷനിൽ സ്വന്തം വ്യക്തിത്വം കൊണ്ടുവരാൻ ആഗ്രഹിക്കുന്നിവർക്ക് വേണ്ടിയുള്ള ചില സ്റ്റൈലിംഗ് വഴികളിതാ:
മിക്സ് ആൻഡ് മാച്ച് : സ്വർണ്ണം, വെള്ളി, പിച്ചള ആഭരണങ്ങൾ ഒരേ സമയം ധരിക്കുന്നത് ജെൻ സി-യുടെ ഇഷ്ട്ട ട്രെൻഡാണ്. വ്യത്യസ്ത ലോഹങ്ങൾ ചേർക്കുമ്പോൾ ലുക്കിൽ ഒരു പുതുമ കൊണ്ടുവരാൻ സാധിക്കും.
ലേയറിംഗ് : വിവിധ നീളത്തിലുള്ള പിച്ചള മാലകൾ ഒന്നിച്ചു ധരിക്കുന്നത് ഇപ്പോഴത്തെ പ്രധാന ട്രെൻഡാണ്. നീളം കുറഞ്ഞ ഒന്ന് കഴുത്തിനോട് ചേർന്നും, നീളം കൂടിയവ അതിന് താഴെയായും ധരിക്കുന്നത് ലുക്കിന് ഡെപ്ത് നൽകും.
ടെക്സ്ചറുകൾ ഉപയോഗിക്കുക: പിച്ചളയുടെ മാറ്റ് ഫിനിഷും, ഓക്സിഡൈസ്ഡ് ഫിനിഷും, പോളിഷ് ചെയ്ത ഫിനിഷും ഒരുമിച്ച് ഉപയോഗിച്ച് ആഭരണങ്ങളുടെ ലുക്കിൽ ഒരു ടെക്സ്ചർ വ്യത്യാസം കൊണ്ടുവരിക.
വിന്റേജ് വസ്ത്രങ്ങൾക്കൊപ്പം: 90-കളിലെ ട്രെൻഡുകളോടുള്ള ഇഷ്ടം പിച്ചള ആഭരണങ്ങൾക്കൊപ്പമുള്ള ഫ്ലോറൽ ഡ്രസ്സുകളോ, ഓവർസൈസ് ഷർട്ടുകളോ ധരിക്കുന്നതിലൂടെ ജെൻ സി പ്രകടിപ്പിക്കുന്നു.
ഹെയർ ആക്സസറികൾ: പിച്ചള കൊണ്ടുള്ള ഹെയർ ക്ലിപ്പുകൾ, ഹെയർ പിന്നുകൾ എന്നിവ ഉപയോഗിച്ച് ട്രെൻഡി ഹെയർ സ്റ്റൈലുകൾ ഒരുക്കാം.
കളർ കോൺട്രാസ്റ്റ്: കറുപ്പ്, വെള്ള, തവിട്ട് തുടങ്ങിയ ന്യൂട്രൽ നിറങ്ങളിലുള്ള വസ്ത്രങ്ങളോടൊപ്പം പിച്ചള ആഭരണങ്ങൾ ധരിക്കുന്നത് അവയുടെ തനത് നിറവും ഡിസൈനും കൂടുതൽ എടുത്ത് കാണിക്കാൻ സഹായിക്കും.
ഈ ആഭരണങ്ങൾക്ക് കാലക്രമേണ നിറം മങ്ങാൻ സാധ്യതയുണ്ട്. അതിനാൽ ഈർപ്പമില്ലാത്ത സ്ഥലത്ത് സൂക്ഷിക്കുകയും, അഴുക്ക് മാറിയാൽ മൃദലമായ തുണി ഉപയോഗിച്ച് തുടയ്ക്കുകയും ചെയ്യുന്നത് കൂടുതൽ കാലം തിളക്കം നിലനിർത്താൻ സഹായിക്കും. പഴയതിനെ പുതിയ രീതിയിൽ അവതരിപ്പിക്കാനുള്ള ജെൻ സി-യുടെ കഴിവ്, പിച്ചള ആഭരണങ്ങളെ ഫാഷൻ ലോകത്തെ ഒരു സ്ഥിര സാന്നിധ്യമാക്കി മാറ്റിയിരിക്കുന്നു എന്നതിൽ സംശയമില്ല.


