ഒരു വധു എങ്ങനെയായിരിക്കണമെന്ന സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കിയിരിക്കുന്ന ഒരു വീഡിയോ ആണ് അത്തരത്തില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

സ്വന്തം വിവാഹദിനം (wedding day) എങ്ങനെ ആയിരിക്കണമെന്നതിനെ കുറിച്ച് ഇന്ന് എല്ലാവര്‍ക്കും വ്യക്തമായ സ്വപ്നങ്ങളുണ്ട് (dreams). അതേസമയം, വിവാഹവേദിയിൽ വച്ച് നടക്കുന്ന രസകരമായ സംഭവങ്ങളുടെ വീഡിയോകള്‍ (videos) സോഷ്യല്‍ മീഡിയ ആഘോഷിക്കാറുമുണ്ട്.

ഒരു വധു എങ്ങനെയായിരിക്കണമെന്ന സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കിയിരിക്കുന്ന ഒരു വീഡിയോ ആണ് അത്തരത്തില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കുതിരപ്പുറത്തേറി വിവാഹത്തിനെത്തിയ ഒരു വധുവിന്റെ വീഡിയോ ആണിത്. ബീഹാർ സ്വദേശിയായ അനുഷ്ക ​ഗുഹയാണ് വധു. ഉത്തരേന്ത്യൻ വിവാഹങ്ങളിലെ ചടങ്ങുമായി ബന്ധപ്പെട്ടാണ് അനുഷ്ക കുതിരപ്പുറത്തേറി വേദിയില്‍ എത്തിയത്. സാധാരണ വരന്മാരാണ് കുതിരപ്പുറത്തേറി വരാറുള്ളത്. ഈ ആചാരത്തെ തിരുത്തിയിരിക്കുകയാണ് അനുഷ്ക.

Scroll to load tweet…

വിവാഹവേഷത്തിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കൊപ്പം വരന്റെ വീട്ടിലേയ്ക്ക് കുതിരപ്പുറത്തിരുന്ന് പോകുന്ന അനുഷ്കയുടെ വീഡിയോ എഎന്‍ഐ അടക്കം പങ്കുവച്ചിട്ടുണ്ട്. സാധാരണ പുരുഷന്മാർ വിവാഹ വേദികളിൽ കുതിരപ്പുറത്തിരുന്ന് വരുന്നത് കാണാറുണ്ട്. എന്നാല്‍ എന്തുകൊണ്ട് പെൺകുട്ടികൾക്ക് അതിനു കഴിയുന്നില്ലെന്ന് ആലോചിച്ചതോടെയാണ് കുതിരപ്പുറത്തിരുന്ന് വരാൻ തീരുമാനിച്ചതെന്ന് അനുഷ്ക പറയുന്നു. 

Also Read: അമ്മയ്ക്ക് വീണ്ടും വിവാഹം; ആഘോഷമാക്കി മകൾ; ആശംസകളുമായി സോഷ്യൽ മീഡിയ