വിവാഹാഘോഷങ്ങളുടെ പല വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. വിവാഹവേദിയിൽ വധു നൃത്തം ചെയ്യുന്ന വീഡിയോകളും നാം കണ്ടിട്ടുണ്ട്.

വിവാഹം എന്നത് പലര്‍ക്കും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ്. വിവാഹാഘോഷങ്ങളുടെ പല വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. വിവാഹവേദിയിൽ വധു നൃത്തം ചെയ്യുന്ന വീഡിയോകളും നാം കണ്ടിട്ടുണ്ട്. എന്നാൽ ഡിസൈനുകള്‍ കൊണ്ട് നിറഞ്ഞ, ഭാരമുള്ള ലഹങ്കയണിഞ്ഞ് റോളർ സ്കേറ്റ് ധരിച്ച് നൃത്തം ചെയ്യുന്ന വധുവിന്‍റെ വീഡിയോ കണ്ടിട്ടുണ്ടോ? അത്തരമൊരു കിടിലന്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

വിവാഹത്തോടനുബന്ധിച്ച് നടത്തിയ സംഗീത് ചടങ്ങിലാണ് വധു തകർപ്പൻ നൃത്തം കൊണ്ട് ഏവരെയും അമ്പരപ്പിച്ചത്. ബാർ ബാർ ദേഖോ എന്ന ചിത്രത്തിലെ ‘സൗ അസ്മാൻ’ എന്ന ഗാനത്തിനാണ് വധുവിന്‍റെ നൃത്തം. ഡിസൈൻ ചെയ്ത ഭാരമുള്ള ലഹങ്കയില്‍ അനായാസമായാണ് വധു നൃത്തം ചെയ്യുന്നത്. അതും റോളര്‍ സ്കേറ്റില്‍‌.

‘ഓൾ എബൗട്ട് ഡാൻസ്’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി പേരാണ് ഇതിനോടകം വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. ഹൈ ഹീൽസിൽ പോലും വിവാഹദിനത്തിൽ ലഹങ്കയിൽ നടക്കാൻ ബുദ്ധിമുട്ടാണ് എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. 

View post on Instagram

Also Read: എല്ലുകളുടെ ബലത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്താം കാത്സ്യം അടങ്ങിയ ഈ അഞ്ച് ഭക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player