ഇന്ന് വിവാഹനിശ്ചയം മുതല്‍ വിവാഹദിനം വരെ എങ്ങനെ ആഘോഷമാക്കാം എന്നാണ് എല്ലാവരും നോക്കുന്നത്. ആടി പാടി സംഭവം കളര്‍ ആക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍റ്. 

ഇന്ന് വിവാഹനിശ്ചയം മുതല്‍ വിവാഹദിനം വരെ എങ്ങനെ ആഘോഷമാക്കാം എന്നാണ് എല്ലാവരും നോക്കുന്നത്. ആടി പാടി സംഭവം കളര്‍ ആക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍റ്. വിവാഹം ഉറപ്പിച്ചാല്‍ പിന്നെ ഇന്ത്യന്‍ കല്യാണപ്പെണ്ണിന്‍റെ ചിന്ത മുഴവന്‍ എന്ത് വസ്ത്രം ധരിക്കാം? എങ്ങനെ പുത്തന്‍ സ്റ്റൈലുകള്‍ പരീക്ഷിക്കാം എന്നൊക്കെയാണ്. എല്ലാവിധ പരമ്പരാഗത രീതികളെയും തച്ചുടച്ചാണ് മണിവാട്ടിമാര്‍ വിവാഹവേദിയില്‍ എത്തുന്നത്. 

ഇവിടെ അത്തരമൊരു പരീക്ഷണമാണ് ഒരു കല്യാണപ്പെണ്ണ് നടത്തിയിരിക്കുന്നത്. നോര്‍ത്ത് ഇന്ത്യന്‍ വിവാഹവധു തന്‍റെ മെഹന്ദി ചടങ്ങിന് എല്‍ഇഡി ഷൂസ് ധരിച്ചാണ് എല്ലാവരെയും ഞെട്ടിച്ചത്. എല്ലാ ഫാഷന്‍ സങ്കല്‍പ്പങ്ങളെയും മറിച്ചിട്ട് ലഹങ്കയുടെ കൂടെയാണ് വധു എല്‍ഇഡി ഷൂ ധരിച്ചത്.

View post on Instagram

ലാവ്ലീന്‍ എന്ന് പേരുളള വധു നീല ലഹങ്കയില്‍ അതീവ സുന്ദരിയുമായിരുന്നു. പിന്നെ തകര്‍പ്പന്‍ ഒരു ഡാന്‍സും! ചിത്രങ്ങള്‍ ഇതിനൊടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

View post on Instagram