വധുവിന്‍റെ മരുമക്കള്‍ ഈ ലെഹങ്ക അവരുടെ ടെന്‍റാക്കി ഉപയോഗിക്കുകയായിരുന്നു. കുട്ടികള്‍ സ്കേര്‍ട്ടിനെ ടെന്‍റാക്കി മാറ്റി അതിനുള്ളില്‍ ഇരുന്ന് ഫോണ്‍ ഉപയോഗിച്ച് കളിക്കുകയായിരുന്നു. 

കുട്ടികളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കുട്ടികളുടെ നിഷ്കളങ്കമായ ചിരിയും കളിയും കുറുമ്പും കുസൃതിയും ഒക്കെ കാണാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ലല്ലോ. അത്തരത്തില്‍ രണ്ട് കുരുന്നുകളുടെ രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഒരു വധുവിന്‍റെ വിവാഹ ലെഹങ്ക ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിച്ചിരിക്കുകയാണ് ഇവിടെ ഈ കുറുമ്പന്മാര്‍. വധുവിന്‍റെ മരുമക്കള്‍ ഈ ലെഹങ്ക അവരുടെ ടെന്‍റാക്കി ഉപയോഗിക്കുകയായിരുന്നു. കുട്ടികള്‍ സ്കേര്‍ട്ടിനെ ടെന്‍റാക്കി മാറ്റി അതിനുള്ളില്‍ ഇരുന്ന് ഫോണ്‍ ഉപയോഗിച്ച് കളിക്കുകയായിരുന്നു. കുട്ടികള്‍ ടെന്‍റൊരുക്കാന്‍ നിങ്ങളുടെ ലെഹങ്ക ധാരാളമാണെന്നാണ് വീഡിയോയില്‍ പറയുന്നത്. 

ശിവാംഗി എന്ന ഇന്‍സ്റ്റഗ്രാം അക്കൌഡിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. ബ്രൈഡല്‍ ലെഹങ്കയുടെ ഏറ്റവും മികച്ച ഉപയോഗം എന്നാണ് വീഡിയോ കണ്ട ആളുകളുടെയും അഭിപ്രായം. 

View post on Instagram

Also Read: തന്‍റെ പോലെയുള്ള വസ്ത്രം ധരിച്ച് മോഡല്‍; കെയ്‌ലിയുടെ മുഖഭാവം വൈറല്‍