Asianet News MalayalamAsianet News Malayalam

വെഡിംഗ് കേക്കില്‍ വരന് 'സര്‍പ്രൈസ്' ഒരുക്കി വധു; വീഡിയോ...

വരന് കിട്ടിയിരിക്കുന്നൊരു കിടിലൻ 'സര്‍പ്രൈസ്' ആണ് ഈ വിവാഹ വീഡിയോയുടെ ഉള്ളടക്കം. വിവാഹ വസ്ത്രത്തില്‍ ഭക്ഷണം നല്‍കാനൊരുക്കിയിരിക്കുന്ന ഹാളിലേക്ക് പ്രവേശിക്കുകയാണ് വരൻ

brides surprise to groom on wedding day going viral hyp
Author
First Published Sep 25, 2023, 10:26 AM IST

സോഷ്യല്‍ മീഡിയയിലൂടെ ദിവസവും എത്രയോ വീഡ‍ിയോകളാണ് നാം കാണാറ്, അല്ലേ? ഇക്കൂട്ടത്തില്‍ ഏറ്റവുമധികം കാഴ്ചക്കാരെ ലഭിക്കാറുള്ളൊരു വിഭാഗമാണ് വിവാഹ വീഡിയോകള്‍. 

വിവാഹാഘോഷങ്ങളിലെ നിറപ്പകിട്ടാര്‍ന്ന കാഴ്ചകളോ, വ്യത്യസ്തമായ ആചാരങ്ങളോ രസകരമായ സംഭവങ്ങളോ എല്ലാം ഇങ്ങനെ വിവാഹ വീഡിയോകളുടെ ഉള്ളടക്കമായി വരാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്നൊരു വിവാഹ വീഡിയോ നോക്കൂ. 

സംഗതി, വരന് കിട്ടിയിരിക്കുന്നൊരു കിടിലൻ 'സര്‍പ്രൈസ്' ആണ് ഈ വിവാഹ വീഡിയോയുടെ ഉള്ളടക്കം. വിവാഹ വസ്ത്രത്തില്‍ ഭക്ഷണം നല്‍കാനൊരുക്കിയിരിക്കുന്ന ഹാളിലേക്ക് പ്രവേശിക്കുകയാണ് വരൻ. ഇതിനിടെ അവിടെ തയ്യാറാക്കി വച്ചിരിക്കുന്ന വെഡിംഗ് കേക്ക് കാണുന്നു. കേക്കിലാണ് വധു 'സര്‍പ്രൈസ്' ഒളിപ്പിച്ചിരുന്നത്.

മൂന്ന് തട്ടുകളിലായി വെളുത്ത നിറത്തില്‍ തയ്യാറാക്കിയിരിക്കുന്ന കേക്കില്‍ മുത്തുകള്‍ വച്ചാണ് ഓരോ ലെയറും അലങ്കരിച്ചിരിക്കുന്നത്. വെള്ള കേക്കില്‍ പക്ഷേ വേറിട്ട് നില്‍ക്കുന്ന എന്തോ കാണാം. ഇത് കണ്ടതോടെ വരന്‍റെ ഭാവം മാറുകയാണ്. സംഭവമെന്തെന്നാല്‍ വരന്‍റെ പ്രിയപ്പെട്ട വളര്‍ത്തുനായ 'മിസി'യുടെ മുഖമാണ് കേക്കില്‍ ഭംഗിയായി വച്ചിരിക്കുന്നത്. 

ഇത് കണ്ടതും സന്തോഷപൂര്‍വം കേക്കിനടുത്തേക്ക് നീങ്ങി നിന്ന്, മിസിയുടെ മുഖത്ത് തൊടുകയാണ് വരൻ. 'ഏയ് മങ്കീ...' എന്ന് ഏറെ ഇഷ്ടത്തോടെ വിളിച്ചുകൊണ്ടാണ് മിസിയുടെ മുഖത്ത് ഇദ്ദേഹം തൊടുന്നത്. സന്തോഷവതിയായ വധുവിനെയും തൊട്ടടുത്ത് കാണാം. കേക്കില്‍ മിസിയുടെ മുഖമോ എന്ന് ചോദിച്ചുകൊണ്ടാണ് വരൻ കേക്കിനടുത്തേക്ക് വരുന്നത്. ഇത് കാണുമ്പോള്‍ തന്നെ അദ്ദേഹം ശരിക്കും 'സര്‍പ്രൈസ്ഡ്' ആയി എന്നത് വ്യക്തമാകുന്നുണ്ട്.

വളരെ മനോഹരമായ, പങ്കാളിയുടെ സന്തോഷം മനസിലാക്കി നല്‍കിയ 'സര്‍പ്രൈസ്' എന്നും വ്യത്യസ്തമായൊരു സമ്മാനം തന്നെയാണിതെന്നുമെല്ലാം വീഡിയോ കണ്ടവരെല്ലാം വധുവിനെ അഭിനന്ദിച്ചുകൊണ്ട് കമന്‍റിട്ടിരിക്കുന്നു. നിരവധി പേരാണ് ഹൃദ്യമായ വീഡിയോ പങ്കുവയ്ക്കുന്നത്.

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- 'യാദൃശ്ചികമായി ജീവിതത്തില്‍ കിട്ടിയ ഭാഗ്യം'; സ്നേഹ ശ്രീകുമാര്‍ എഴുതിയത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios