ഇന്നത്തെ കാലത്ത് ഇത്തരം നിമിഷങ്ങള്‍ മൊബൈലിൽ റെക്കോഡ് ചെയ്തു വയ്ക്കാനും സാധിക്കും. പലതും ഇന്‍സ്റ്റഗ്രാം റീല്‍സില്‍ തരംഗമാകാറുമുണ്ട്. പൊതുവേ കുഞ്ഞ് കരയുമ്പോൾ കണ്ടു നിൽക്കാൻ അമ്മയ്ക്ക് ആവില്ലെന്ന് പറയാറുണ്ട്. 

കാതുകുത്തി കമ്മലിടുന്നത് പെൺകുഞ്ഞുങ്ങളുടെ ഭംഗി കൂട്ടുമെന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. എന്നാല്‍ ഈ പിഞ്ചു കുഞ്ഞുങ്ങളെ നോവിക്കുന്നത് കണ്ടു നിൽക്കുക എന്നു പറയുന്നത് കൂടെയുള്ളവര്‍ക്ക് വെല്ലുവിളി തന്നെയാണ്. അത്തരത്തില്‍ കാതുകുത്തുമ്പോള്‍ കരയുന്ന കുഞ്ഞുങ്ങളുടെയും അത് കണ്ട് കരയുന്ന അച്ഛനമ്മമാരുടെയും വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. ഇന്നത്തെ കാലത്ത് ഇത്തരം നിമിഷങ്ങള്‍ മൊബൈലിൽ റെക്കോഡ് ചെയ്തു വയ്ക്കാനും സാധിക്കും. പലതും ഇന്‍സ്റ്റഗ്രാം റീല്‍സില്‍ തരംഗമാകാറുമുണ്ട്. പൊതുവേ കുഞ്ഞ് കരയുമ്പോൾ കണ്ടു നിൽക്കാൻ അമ്മയ്ക്ക് ആവില്ലെന്ന് പറയാറുണ്ട്. 

എന്നാല്‍ ഇവിടെയൊരു വീഡിയോയില്‍ അനിയത്തിക്കുട്ടിയുടെ കാതുകുത്തുമ്പോള്‍ കണ്ണും പൊത്തി, ചെവിയും അടച്ചിരിക്കുന്ന സഹോദരനെ ആണ് കാണുന്നത്. ഇതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

കാതുകുത്തുമ്പോഴുള്ള വേദന കാരണം അനിയത്തിക്കുട്ടി കരയുന്നതു കാണാന്‍ വയ്യാത്ത കൊണ്ട് ചെവി കൈകൾ കൊണ്ട് പൊത്തിപ്പിടിച്ച് തിരിഞ്ഞിരിക്കുന്ന ചേട്ടനെയാണ് വീഡിയോയില്‍ കാണുന്നത്. ടമാറയെന്ന കുഞ്ഞിന്‍റെ കാതുകുത്തിനാണ് സഹോദരൻ ഇസാഹാക്ക് ഇത്തരത്തില്‍ വിഷമിച്ചിരിക്കുന്നത്. വീട്ടിലെത്തിയ ശേഷം കുഞ്ഞിപ്പെങ്ങൾക്കു കളിപ്പാട്ടങ്ങളും മറ്റും കൊടുത്ത് സഹോദരൻ ആശ്വസിപ്പിക്കുന്നുതും വീഡിയോയില്‍ കാണാം. 

View post on Instagram

ഇന്‍സ്റ്റഗ്രാമിലൂടെ കുട്ടികളുടെ അമ്മ തന്നെയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ നിരവധി കമന്‍റുകളും വീഡിയോയ്ക്ക് താഴെ ലഭിക്കുന്നുണ്ട്. ഇതാണ് സഹോദര സ്നേഹം എന്നാണ് പലരും കമന്‍റ് ചെയ്തത്. 

Also Read: സ്വന്തം മെറ്റേണിറ്റി വെയര്‍ ബ്രാന്‍ഡുമായി ആലിയ ഭട്ട്; എന്തിനാണെന്ന് ആരും ചോദിക്കില്ലല്ലോയെന്ന് താരം!