വിരണ്ടോടിയ കാള യുവാവിനെ കൊമ്പിൽ തൂക്കിയെറിഞ്ഞു. സ്പെയിനിലെ വലൻസിയയിൽ ഉത്സവത്തിനിടെ നടന്ന സംഭവത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

 ഫ്രാൻസിൽ നിന്ന് ഉത്സവം കാണാനെത്തിയ യുവാവാണ് കാളയുടെ ആക്രമണത്തിന് ഇരയായത്.  കേൽപ് നഗരത്തിൽ ഓഗസ്റ്റ് ആറ് മുതൽ 11 വരെ നടക്കുന്ന ‘ബൗസ് അൽ കാറീർ’ ഉത്സവത്തിന്‍റെ ഇടയിലാണ് സംഭവം നടന്നത്. 

ഉത്സവത്തിന്‍റെ ഭാഗമായി ഒരാൾ നീളൻ വടി കൊണ്ട് കാളയെ നിയന്ത്രിക്കാൻ ശ്രമിക്കുകയായിരുന്നു. അതില്‍ വിരണ്ട കാള തെരുവിലൂടെ ഓടി. കാഴ്ച്ചക്കാർക്ക് സുരക്ഷിതമായി നിൽക്കാൻ തയാറാക്കിയ സ്റ്റാൻഡിന് വെളിയിലാണ് യുവാവ് നിന്നിരുന്നത്. പാഞ്ഞെത്തിയ കാള ഇയാളെ കൊമ്പിൽ തൂക്കി എറിയുകയായിരുന്നു. നിലത്തു വീണ യുവാവിന് ഗുരുതരമായ പരുക്കേറ്റു. ഉടനെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.