സുദര്‍ശനയുടെ ആദ്യ പിറന്നാളിന് ഒരാഴ്ച മുമ്പാണ് കേക്ക് സ്മാഷ് ചടങ്ങ് കുടുംബം സംഘടിപ്പിച്ചത്. കേക്ക് സ്മാഷ് ചെയ്യുന്നതിന്‍റെ ഫോട്ടോഷൂട്ടാണ് സൗഭാഗ്യ സുദര്‍ശനയ്ക്കായി പ്ലാന്‍ ചെയ്തത്. 

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സോഷ്യൽ മീഡിയ താരവും നർത്തകിയുമാണ് സൗഭാഗ്യ വെങ്കിടേഷ്. മകളായ സുദർശനയുടെ ഓരോ വിശേഷങ്ങളും സൗഭാഗ്യയും ഭര്‍ത്താവും നടനുമായ അര്‍ജുനും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. സുദര്‍ശന കുട്ടിക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ കുട്ടി സുദര്‍ശനയുടെ 'കേക്ക് സ്മാഷ്' ചടങ്ങിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. തന്‍റെ യൂട്യൂബ് ചാനലിലൂടെ ആണ് സൗഭാഗ്യ വീഡിയോ പങ്കുവച്ചത്.

സുദര്‍ശനയുടെ ആദ്യ പിറന്നാളിന് ഒരാഴ്ച മുമ്പാണ് കേക്ക് സ്മാഷ് ചടങ്ങ് കുടുംബം സംഘടിപ്പിച്ചത്. കേക്ക് സ്മാഷ് ചെയ്യുന്നതിന്‍റെ ഫോട്ടോഷൂട്ടാണ് സൗഭാഗ്യ സുദര്‍ശനയ്ക്കായി പ്ലാന്‍ ചെയ്തത്. സുന്ദരി കുട്ടിയായി കേക്കിന്‍റെ മുമ്പില്‍ ഇരിക്കുന്ന സുദര്‍ശനയെ ആണ് വീഡിയോയില്‍ കാണുന്നത്. ആദ്യം കേക്ക് തൊടാന്‍ കുഞ്ഞിന് മടി ഉണ്ടായിരുന്നു. എന്നാല്‍ കുറച്ചു കഴിഞ്ഞ് കുട്ടി താരം കേക്കിനെ തകര്‍ക്കുന്നുണ്ടായിരുന്നു. ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ ഉടനെ പങ്കുവയ്ക്കുമെന്നും സൗഭാഗ്യ വീഡിയോയില്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു.

സുദര്‍ശനയുടെ ഓരോ ചെറിയ വിശേഷങ്ങളും സൗഭാഗ്യ യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട്. സുദര്‍ശനയുടെ 'പല്ലട' ചടങ്ങിന്‍റെ വീഡിയോയും സൗഭാഗ്യ മുമ്പ് പങ്കുവച്ചിട്ടുണ്ടായിരുന്നു. കുഞ്ഞിന് ആദ്യത്തെ പല്ല് വരുമ്പോൾ നടത്തുന്ന ചടങ്ങാണ് 'പല്ലട'. കുഞ്ഞിന് മുമ്പില്‍ പുസ്തകം, പേന, പൈസ, സ്വർണം, കളിപ്പാട്ടം പിന്നെ പല്ലട എന്ന പലഹാരവും നിരത്തി വയ്ക്കും. എന്നിട്ട് കുഞ്ഞിനോട് മൂന്ന് തവണയായി ഓരോന്ന് എടുക്കാൻ പറയും. കുഞ്ഞെടുക്കുന്ന വസ്തു വച്ച് അവരുടെ അഭിരുചികൾ മനസിലാക്കാം എന്നതാണ് ഈ ചടങ്ങിനു പിന്നിലെ വിശ്വാസം. 

View post on Instagram

മഞ്ഞയും പച്ചയും നിറത്തിലുള്ള പട്ടുപാവാട അണിഞ്ഞ്, കഴുത്തിൽ മാലയണിഞ്ഞ്, കണ്ണെഴുതി പൊട്ടുതൊട്ട് സുന്ദരിയായ സുദർശനയെ ആണ് വീഡിയോയില്‍ കാണുന്നത്. ചുവപ്പ് നിറത്തുലുള്ള പട്ടുസാരിയാണ് സൗഭാഗ്യ ധരിച്ചത്. ചുവപ്പ് തീമിലാണ് ചടങ്ങ് നടത്തിയത്. കൊഴുക്കട്ട തലയില്‍ ഇട്ടും കഴിച്ചും ചടങ്ങ് കളറായിരുന്നു. പ്രധാന ചടങ്ങില്‍, മുമ്പിലിരുന്ന പൈസ ആണ് കുട്ടി സുദര്‍ശന തെരഞ്ഞെടുത്തത്. 

Also Read: 'ഓം ശാന്തി ഓം'; ലോക കേക്ക് മത്സരത്തില്‍ തിളങ്ങി ഷാറൂഖ്-ദീപിക കേക്ക്