വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.  ഭക്ഷണമാണെന്ന്  കരുതിയിട്ടാണോ അതോ ശരിക്കും ആക്രമിക്കാന്‍ വേണ്ടി തന്നെ ചെയ്തതാണോ എന്നാണ് വീഡിയോ കണ്ടവരുടെ സംശയം. 

മൃഗശാലകളില്‍ നിന്നുള്ള രസകരമായ വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് ഒരു ഒട്ടകത്തിന്‍റെ വീഡിയോ ആണ്. 

തനിക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്ന സ്ത്രീയുടെ തലമുടി കടിക്കുകയും ചവയ്ക്കുകയും ചെയ്യുന്ന ഒട്ടകത്തെയാണ് വീഡിയോയില്‍ കാണുന്നത്. സെൽഫി എടുക്കാനാണ് സ്ത്രീ ഒട്ടകത്തിന്റെ കൂടിനടുത്തേയ്ക്ക് എത്തിയത്. ശേഷം സെല്‍ഫി എടുക്കുന്നതിനിടെ ഒട്ടകം പുറകില്‍ നിന്ന് യുവതിയുടെ മുടിയിൽ കടിച്ചു വലിച്ച് ചവയ്ക്കുകയായിരുന്നു. 

വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ഭക്ഷണമാണെന്ന് കരുതിയിട്ടാണോ അതോ ശരിക്കും ആക്രമിക്കാന്‍ വേണ്ടി തന്നെ ചെയ്തതാണോ എന്നാണ് വീഡിയോ കണ്ടവരുടെ സംശയം. 

Also Read: മൃ​ഗശാലയിലെ ജിറാഫിന് ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുന്ന കുരുന്ന്; പക്ഷേ സംഭവിച്ചത്...