Asianet News MalayalamAsianet News Malayalam

സെക്സ്; ഈ 4 കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപ്രതീക്ഷിത ഗർഭധാരണം തടയാം

പൂർണമായി സെക്സിലേർപ്പെട്ടില്ലെങ്കിൽ പോലും ചില അവസരങ്ങളിൽ  പ്രീക്കം എന്ന  pre-ejaculate fluid പുരുഷന്റെ ലൈംഗികാവയവത്തില്‍ നിന്നു പുറത്തു വരാറുണ്ട്. ഇതില്‍ ബീജത്തിന്റെ ചെറിയ അളവ് ചിലപ്പോള്‍ കണ്ടേക്കാം. 

Can you get pregnant WITHOUT having sex
Author
Trivandrum, First Published Oct 18, 2019, 6:22 PM IST

ദാമ്പത്യജീവിതത്തിൽ സെക്സിന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. വിവാഹം കഴിഞ്ഞ് ഒട്ടും പ്രതീക്ഷിക്കാതെയാകും ചിലപ്പോൾ ​ഗർഭം ധരിക്കുക. ഒരു തയ്യാറെടുപ്പുമില്ലാതെ അപ്രതീക്ഷിതമായി ​ഗർഭം ധരിക്കുന്നത് വലിയ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. 

പൊതുവേ ഓറൽ സെക്സ്, ആനല്‍ സെക്സ് പോലുള്ള മാർ​ഗങ്ങളിലൂടെ ​ഗർഭം ധരിക്കാനുള്ള സാധ്യത വളരെ കുറവാണ്. ബീജം സ്ത്രീയോനിയിലൂടെ മാത്രം ഗർഭപാത്രത്തിലെത്തിയാലേ സ്ത്രീ ഗര്‍ഭം ധരിക്കൂ എന്നാണ് നമുക്കറിയാവുന്നത്. അല്ലെങ്കിൽ കൃത്രിമ ഗർഭധാരണമായിരിക്കണം. എന്നാൽ ഇങ്ങനെയൊന്നുമല്ലാതെ ​ഗർഭിണിയാകാൻ പറ്റുമോ എന്നതാണ് ചിലരുടെ സംശയം. 

അറിയേണ്ട 4 കാര്യങ്ങൾ...

ഒന്ന്...

പൂർണമായി സെക്സിലേർപ്പെട്ടില്ലെങ്കിൽ പോലും ചില അവസരങ്ങളിൽ  പ്രീക്കം എന്ന  pre-ejaculate fluid പുരുഷന്റെ ലൈംഗികാവയവത്തില്‍ നിന്നു പുറത്തു വരാറുണ്ട്. ഇതില്‍ ബീജത്തിന്റെ ചെറിയ അളവ് ചിലപ്പോള്‍ കണ്ടേക്കാം. അങ്ങനെയാണെങ്കിൽ ​ഗർഭം ധരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്.

രണ്ട്...

സെക്സിലേർപ്പെടുമ്പോൾ ലിംഗം യോനിയില്‍ പ്രവേശിക്കുന്നതിന് മുൻപു സ്ഖലനം സംഭവിച്ചാലും ഗര്‍ഭം ധരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ​ഗവേഷണങ്ങൾ പറയുന്നത്.

മൂന്ന്...

ആനല്‍ സെക്സിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. ആനല്‍ സെക്സിലൂടെ ​ഗർഭം ധരിക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ റെക്ടത്തിന്റെ പരിസരത്തായി സ്ഖലനം നടക്കുമ്പോള്‍ ബീജം യോനിയിലേക്ക് കടക്കാനുള്ള സാധ്യത തള്ളികളയാനാവില്ലെന്നാണ് ​പഠനങ്ങൾ പറയുന്നത്.

നാല്...

സെക്സ് ടോയ് ഉപയോ​ഗിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണല്ലോ. പങ്കാളിയുമായി ഒരിക്കല്‍ ഉപയോഗിച്ച ടോയ് കഴുകിയ ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. എങ്കിൽ അപ്രതീക്ഷിത ഗർഭധാരണം തടയാം.

Follow Us:
Download App:
  • android
  • ios