പൊതുവേ താരങ്ങള്‍ക്ക് വസ്ത്രങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ്. അതിന് വേണ്ടി എത്ര പണം ചിലവാക്കാനും പലര്‍ക്കും മടിയില്ല. എന്നാല്‍ ഒരു ബാഗിന് വേണ്ടി കോടികള്‍ ചിലവാക്കുന്നു എന്ന് പറഞ്ഞാല്‍ അത് കുറച്ച് കൂടി പോയിലേ എന്നേ ആരും ചിന്തിക്കൂ. എന്നാല്‍ ലക്ഷങ്ങളും കോടികളുമാണ് ബോളിവുഡ് താരങ്ങള്‍ ബാഗിന് വേണ്ടി ചിലവഴിക്കുന്നത്. 

ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മിടുക്കിയാണ് ബോളിവുഡ് സുന്ദരി കരീന കപൂര്‍. കരീന ഇടുന്ന വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ലണ്ടണില്‍ കുടുംബത്തോടൊപ്പം എത്തിയ കരീനയുടെ ബാഗാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. പല താരങ്ങളെയും പോലെ കരീനയും ഒരു ബാഗ് പ്രണയിനിയാണ്. Chanel എന്ന ഇനത്തില്‍പ്പെട്ട ബാഗാണിത്. കറുപ്പ് നിറത്തിലുള്ള കരീനയുടെ ഈ ബാഗിന്‍റെ വില 2,50,000 രൂപയാണ്. 

സമ്പന്നര്‍ മാത്രം വാങ്ങുന്ന ഹെർമസ് കമ്പനിയുടെ 'ബിർകിൻ ' ബാഗും കരീനയ്ക്കുണ്ട്.  നിത അംബാനിയുടെ  'ബിർകിൻ ' ബാഗിന്‍റെ വില കേട്ടതിന്‍റെ അമ്പരപ്പ് ഇതുവരെ പലര്‍ക്കും മാറിയിട്ടില്ല.  2 കോടി 63 ലക്ഷം രൂപയായിരുന്നു നിതയുടെ ബാഗിന്‍റെ വില.