തടി കൂടുതലായതിന്‍റെ  പേരില്‍ പരിഹാസങ്ങളും കുത്തുവാക്കുകളും സ്ഥിരം നേരിടുന്നവര്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. അവിടെയാണ് ശരീരഭാരം എങ്ങനെ കുറയ്ക്കാം എന്നതിനെ കുറിച്ച് നാം ചിന്തിക്കുന്നത്. പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല. 
ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് നല്ലൊരു ഡയറ്റാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കൂ. 

ശരീരഭാരം കുറയ്ക്കാന്‍ കോഫി കുടിക്കുന്നത് നല്ലതാണെന്നാണ്  വിദഗ്ധര്‍ പറയുന്നത്. രാവിലെ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് നല്ലതാണെന്നും കോഫി ലവേഴ്സ് ഡയറ്റ് എന്ന പുസ്തകത്തില്‍ പറയുന്നു. 240 എംഎല്‍ കാപ്പിയില്‍ (ഏകദേശം ഒരു കപ്പ്) രണ്ട് കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ കലോറിപ്പേടിയില്‍ കാപ്പികുടി നിര്‍ത്തിവയ്‌ക്കേണ്ടതില്ല. കോഫി കുടിക്കുന്നത് ഒരിക്കലും കലോറി കൂട്ടില്ല. 

കടും കാപ്പി കുടിക്കുന്നത് കൊണ്ടുള്ള മറ്റൊരു ഉപകാരമെന്തെന്നാല്‍, ഇത് ദഹനപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും. ദഹനപ്രവര്‍ത്തനങ്ങള്‍ സുഗഗമാകുന്നതോടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് കുറെക്കൂടി ഫലമുണ്ടാകുന്നു. വിശപ്പിനെ പിടിച്ചുകെട്ടാനുള്ള കാപ്പിയുടെ കഴിവും വണ്ണം കുറയ്ക്കാന്‍ വലിയ തോതില്‍ സഹായിക്കുന്നുണ്ട്.

അതായത് വിശപ്പ് തല പൊക്കിത്തുടങ്ങുന്ന നേരത്ത് ഒരു കപ്പ് കടുംകാപ്പിയാകാം. ഇതോടെ കുറച്ച് നേരത്തേക്ക്  വിശപ്പ് തോന്നില്ല. കൂടുതല്‍ ഭക്ഷണം അകത്തുചെല്ലാനുള്ള സാധ്യതയെ ആണ് ഇത് ഇല്ലാതാക്കുന്നത്. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈനാണ് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നത്.