പലസ്തീന്‍ പതാകയുടെ നിറങ്ങളായ ചുവപ്പും പച്ചയും കറുപ്പും ചേര്‍ന്ന ഈ തണ്ണിമത്തന്‍ ക്ലച്ച് കൊച്ചി പനമ്പിള്ളി നഗറിലെ ബൊട്ടീക് സ്‌റ്റോറായ സാള്‍ട്ട് സ്റ്റുഡിയോയാണ് ഡിസൈന്‍ ചെയ്തത്. 

കാന്‍ ഫിലിം ഫെസ്റ്റിന്‍റെ റെഡ് കാര്‍പറ്റില്‍ നടി കനി കുസൃതിയുടെ തണ്ണിമത്തന്‍ ക്ലച്ച് ഏറെ ശ്രദ്ധ നേടിയിരുന്നു. പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കനി ഈ തണ്ണിമത്തന്‍ ഡിസൈനിലുള്ള ക്ലച്ച് കൈയില്‍ പിടിച്ചിരുന്നത്. കനിയുടെ ഫോട്ടോകൾ ആ​ഗോളതലത്തിൽ തന്നെ വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു. പലസ്തീന്‍ പതാകയുടെ നിറങ്ങളായ ചുവപ്പും പച്ചയും കറുപ്പും ചേര്‍ന്ന ഈ തണ്ണിമത്തന്‍ ക്ലച്ച് കൊച്ചി പനമ്പിള്ളി നഗറിലെ ബൊട്ടീക് സ്‌റ്റോറായ സാള്‍ട്ട് സ്റ്റുഡിയോയാണ് ഡിസൈന്‍ ചെയ്തത്. 

ഇപ്പോഴിതാ ഈ തണ്ണിമത്തന്‍ ക്ലച്ച് ഡിസൈന്‍ ചെയ്തത് എങ്ങനെയെന്ന് ഒരു വീഡിയോയിലൂടെ സാള്‍ട്ട് സ്റ്റുഡിയോ തന്നെ പങ്കുവച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇവര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പച്ച നിറത്തിലുള്ള തുണിയില്‍ മഞ്ഞയും പച്ചയും ചുവപ്പും മുത്തുകള്‍ തുന്നിപ്പിടിപ്പിച്ചാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ആദ്യം തുണിയില്‍ തണ്ണിമത്തന്റെ ചിത്രം വരയ്ക്കുകയും അതിന് മുകളിലൂടെ മുത്തുകള്‍ തുന്നിപ്പിടിപ്പിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്.

View post on Instagram

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് സാള്‍ട്ട് സ്റ്റുഡിയോയെ അഭിനന്ദിച്ച് കൊണ്ട് കമന്റ് ചെയ്തത്. അക്കൂട്ടത്തില്‍ നന്ദി അറിയിച്ചുകൊണ്ടുള്ള കനിയുടെ കമന്‍റുമുണ്ട്. ഇത് പോലെ ഒരെണ്ണം തനിക്കും വേണമെന്നാണ് നടി പാര്‍വതിയുടെ കമന്റ്. സാള്‍ട്ട് സ്റ്റുഡിയോ തന്നെയാണ് കനിയുടെ വെള്ള ഗൗണും ഡിസൈന്‍ ചെയ്തത്. അതും ഏറെ പ്രശംസ നേടിയിരുന്നു. 

Also read: കാന്‍ റെഡ് കാര്‍പറ്റില്‍ ഫ്‌ളോറല്‍ ഗൗണില്‍ തിളങ്ങി അദിതി റാവു; കമന്‍റുമായി സിദ്ധാര്‍ഥ്

youtubevideo