നിരവധി താരങ്ങളുടെ വിവാഹം നടത്തിയാണ് 2019 വിടപറയുന്നത്.  താരവിവാഹങ്ങള്‍ എപ്പോഴും പ്രേക്ഷകര്‍ ആഘോഷമാക്കാറുമുണ്ട്. എല്ലാ വിവാഹങ്ങളും സോഷ്യല്‍മീഡിയയിലും വൈറലായിരുന്നു. 2019 ല്‍ വിവാഹം കഴിച്ച താരങ്ങള്‍ ഇവരാണ്

അമ്പിളിദേവിയും ആദിത്യനും

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ അമ്പിളിദേവിയും ആദിത്യനും തമ്മിലുള്ള വിവാഹവും ഈ വര്‍ഷമായിരുന്നു. ജനുവരി 25നായിരുന്നു ഇവരുടെ വിവാഹം.  സീത സീരിയലില്‍ ഭാര്യഭര്‍ത്താക്കന്മാരായി അഭിനയിക്കുന്നതിനിടെയായിരുന്നു ഇരുവരുടെയും വിവാഹം.ആദിത്യനുമായുള്ള വിവാഹത്തെതുടര്‍ന്ന് നിരവധി വിവാദങ്ങളും പിന്നീട് നടന്നിരുന്നു.

 

സണ്ണി വെയിന്‍

പ്രേക്ഷകരുടെ പ്രിയതാരം സണ്ണി വെയിന്റെ വിവാഹവും ഈ വര്‍ഷമായിരുന്നു. ഏപ്രില്‍ പത്തിനായിരുന്നു കോഴിക്കോട് സ്വദേശിനി രഞ്ജിനിയെ സണ്ണി വിവാഹം കഴിച്ചത്. ഗുരുവായൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.  

 

പേളിഷ്

പേര്‍ളി മാണി-ശ്രീനീഷ് വിവാഹമാണ് സേഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ആഘോഷിച്ചത്. പ്രേക്ഷകര്‍ 2019ല്‍ ഇത്രയും ആകാംഷയോടെ കാത്തിരുന്ന മറ്റൊരു വിവാഹം ഇല്ല എന്നുതന്നെ പറയേണ്ടി വരും. ഏഷ്യനെറ്റില്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ മത്സരത്തിടെയായിരുന്നു പേര്‍ളിയും ശ്രീനിഷും പ്രണയത്തിലാവുന്നത്. ഇരുവരുടെയും പ്രണയം വെറും അഭിനയമായിരുന്നു എന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയായിരുന്നു താരങ്ങളുടെ വിവാഹം നടന്നത്‌.  മെയ് അഞ്ചിനായിരുന്നു ഇവരുടെ വിവാഹം. 

 

വിഷ്ണു പ്രിയ

പ്രേക്ഷകരുടെ പ്രിയനടി വിഷ്ണു പ്രിയയുടെ വിവാഹവും ഈ വര്‍ഷമായിരുന്നു. സംവിധായകനും ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകനുമായ വിനയ് വിജയന്‍ ആണ് ഭര്‍ത്താവ്. ജൂണ്‍ 20നായിരുന്നു വിവാഹം. ദിലീപ് നായകനായി എത്തിയ സ്പീഡ് ട്രാക്ക്‌എന്ന ചിത്രത്തിലൂടെയായിരുന്നു വിഷ്ണു പ്രിയ സിനിമയിലെത്തുന്നത്.  

 

സിദ്ധാര്‍ഥ് ഭരതന്‍

സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍ 2019 സെപ്റ്റംബര്‍ ഒന്നിനാണ് വിവാഹിതനായത്. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. സിദ്ധാര്‍ഥിന്‍റെ രണ്ടാം വിവാഹമായിരുന്നു അത്. 

 

ഹേമന്ത് മേനോന്‍

യുവനടന്‍ ഹേമന്ത് മേനോന്റെയും വിവാഹം 2019ലായിരുന്നു. സെപ്റ്റംബര്‍ ഒന്‍പതിനാണ് നിലീനയെ വിവാഹം കഴിച്ചത്.  കലൂര്‍ ഭാസ്‌കരീയം കണ്‍വെഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹം. ലിവിങ് ടുഗെദര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഹേമന്ത് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.പിന്നീട് ഡോക്ടര്‍ ലൗ,നിര്‍ണായകം,ചട്ടക്കാരി,ഞാനും തമ്മില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  

 

 

ശ്രീലക്ഷ്മി

ജഗതി ശ്രീകുമാറിന്റെ മകളും അവതാരകയും നടിയുമായ ശ്രീലക്ഷ്മിയുടെ വിവാഹം 2019 നവംബര്‍ പതിനേഴിനായിരുന്നു. ദുബൈയില്‍ സ്ഥിരതാമസമാക്കിയ കൊമേഴ്‌സ്യല്‍ പൈലറ്റ് ജിജിന്‍ ജഹാംഗീര്‍ ആണ് വരന്‍. വിവാഹത്തിനു ദിവസങ്ങള്‍ക്ക് മുന്‍പ് ഭാവിരവരന്റെ കൈ ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ശ്രീലക്ഷ്മി വിവാഹക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ഓഫ് വൈറ്റും ചുവപ്പും കലര്‍ന്ന ലെഹങ്കയായിരുന്നു വിവാഹത്തിന് ശ്രീലക്ഷ്മി ധരിച്ചത്.

 

 

ഉണ്ണി പി ദേവ്

 പ്രശസ്ത നടന്‍ രാജന്‍ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവിന്റെ വിവാഹവും 2019ലായിരുന്നു. പ്രിയങ്കയാണ് ഭാര്യ. നവംബര്‍ 21നായിരുന്നു വിവാഹം. ചടങ്ങില്‍ സിനിമ -സീരിയല്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. ആട് ഒരു ഭീകരജീവി ആണ് ഉണ്ണിയുടെ ആദ്യ ചിത്രം.പിന്നീട് ഇടി,രക്ഷാധികാരി ബൈജു,ആട് 2, ജനമൈത്രി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

 

 

ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും

സിനിമാ സീരിയല്‍ താരങ്ങളായ എസ് പി ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും 2019 ഡിസംബര്‍ 11നാണ് വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. മറിമായം എന്ന സീരിയലിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനോടൊകം 5ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്, കഥകളിയും ഓട്ടന്‍ത്തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേയ്‌ക്കെത്തിയത്. 

 

മഹാലക്ഷ്മി

ബിഗ് സ്‌ക്രീനില്‍ തുടങ്ങി മിനി സ്‌ക്രീനില്‍ നിറഞ്ഞു നിന്ന നടി മഹാലക്ഷ്മി വിവാഹവും ഈ മാസമായിരുന്നു. ഐഎസ്ആര്‍ഒ ജീവനക്കാരന്‍ നിര്‍മല്‍ കൃഷ്ണയാണ് മഹാലക്ഷ്മിക്ക് താലി ചാര്‍ത്തിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മിനിസ്‌ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും സിനിമാ സീരിയല്‍ രംഗത്തെ നിരവധി താരങ്ങള്‍ പങ്കെടുത്തു. 

 

സിദ്ധാര്‍ഥ് മേനോന്‍ 

ഗായകനും നടനുമായ സിദ്ധാര്‍ഥ് മേനോന്‍ ഡിസംബറിലാണ് വിവാഹിതനായത്. മറാത്തി നടിയും നര്‍ത്തകിയുമായ തന്‍വി പാലവിനെയാണ് സിദ്ധാര്‍ഥ് വിവാഹം ചെയ്തത്. 

 

 

ആദിൽ

മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും നടനുമായ ആദിൽ ഇബ്രാഹിം വിവാഹിതനായതും 2019 ഡിസംബറില്‍ തന്നെയായിരുന്നു. തൃശ്ശൂർ സ്വദേശി നമിതയാണ് വധു. പേളി മാണി, ശ്രീനിഷ് അരവിന്ദ് അടക്കമുള്ളവര്‍ വിവാഹത്തിന് പങ്കെടുത്തു.