മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ പഴയൊരു വീഡിയോ വീണ്ടും സൈബര്‍ ലോകത്ത് ശ്രദ്ധ നേടുകയാണ്. കുറച്ചധികം ചിന്തിപ്പിക്കുന്ന ഒരു വീഡിയോ ആണിത്. 

ഈ മൃഗങ്ങളില്‍നിന്ന് സ്‌നേഹത്തെപ്പറ്റിയും കരുതലിനെപ്പറ്റിയും ലോകം പഠിക്കേണ്ടത് ആവശ്യമാണ് എന്ന തലക്കെട്ടോടെയാണ്  ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുധാ രാമന്‍ ട്വിറ്ററിലൂടെ ഈ പഴയ വീഡിയോ വീണ്ടും പങ്കുവച്ചിരിക്കുന്നത്.  

 

രണ്ട് ചിമ്പാന്‍സികളും ഒരു ആമയുമാണ് വീഡിയോയിലെ താരങ്ങള്‍. ചിമ്പാന്‍സികളിലൊന്ന് കൈയിലുള്ള ആപ്പിള്‍ ആമയ്ക്കും ഒപ്പമുള്ള മറ്റൊരു ചിമ്പാന്‍സിക്കും കൈമാറുന്നതാണ് ദൃശ്യം. വീഡിയോ വൈറലായതോടെ കമന്‍റുകളുമായി നിരവധി പേര്‍ രംഗത്തെത്തി. 

Also Read: 180 ഡിഗ്രിയില്‍ തലതിരിച്ച് നായയുടെ കിടിലന്‍ അഭ്യാസം; വീഡിയോ വൈറല്‍...