ഒരു ഷൂവിനകത്ത് പത്തി വിടര്‍ത്തിനില്‍ക്കുന്ന മൂര്‍ഖനെയാണ് വീഡിയോയില്‍ കാണുന്നത്. ഷൂ ധരിക്കാനെത്തിയപ്പോള്‍ അതിനകത്ത് നിന്ന് പാമ്പ് തല പൊക്കിയതോടെ വീഡിയോ പകര്‍ത്തിയതാണെന്നാണ് കാണുമ്പോള്‍ മനസിലാകുന്നത്. 

സോഷ്യല്‍ മീഡിയയിലൂടെ ദിവസവും എത്രയോ വീഡിയോകളാണ് നമുക്ക് മുമ്പിലെത്തുന്നത്. ഇവയില്‍ പലതും പക്ഷേ കാഴ്ചക്കാരെ കൂട്ടുന്നതിനായി മാത്രം ബോധപൂര്‍വം തയ്യാറാക്കുന്ന, വെറുതെ കണ്ട് രസിച്ച് മറന്നുകളയാവുന്ന തരത്തിലുള്ള വീഡിയോകളായിരിക്കും. 

എന്നാല്‍ ചില വീഡിയോകള്‍ അങ്ങനെയല്ല. വെറുതെയിരുന്ന് കണ്ടാലും പിന്നീട് നമ്മളെ ചെറുതല്ലാത്ത ചിന്തകളിലേക്ക് കടത്തിവിടുകയും നമുക്ക് പഠനത്തിനും അനുഭവത്തിനും വഴിയൊരുക്കുന്നതും ആയിരിക്കും. 

അത്തരത്തിലുള്ളൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഐഎഫ്എസ് (ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ്) ഉദ്യോഗസ്ഥൻ സുഷാന്ത നന്ദയാണ് എക്സിലൂടെ (മുൻ ട്വിറ്റര്‍) വീഡിയോ പങ്കുവച്ചത്. എന്നാല്‍ ഈ വീഡിയോ ആര്- എപ്പോള്‍- എവിടെ വച്ച് പകര്‍ത്തിയതാണെന്ന് വ്യക്തമല്ല. 

സംഗതി, ഒരു ഷൂവിനകത്ത് പത്തി വിടര്‍ത്തിനില്‍ക്കുന്ന മൂര്‍ഖനെയാണ് വീഡിയോയില്‍ കാണുന്നത്. ഷൂ ധരിക്കാനെത്തിയപ്പോള്‍ അതിനകത്ത് നിന്ന് പാമ്പ് തല പൊക്കിയതോടെ വീഡിയോ പകര്‍ത്തിയതാണെന്നാണ് കാണുമ്പോള്‍ മനസിലാകുന്നത്. 

പുതിയ ചെരുപ്പ് 'ട്രൈ' ചെയ്തുനോക്കുന്ന മൂര്‍ഖൻ എന്ന് തമാശയ്ക്ക് അടിക്കുറിപ്പില്‍ പറഞ്ഞുവെങ്കിലും പിന്നീട് തമാശയെല്ലാം അവിടെ നില്‍ക്കട്ടെ, മഴക്കാലമാണ് ഇങ്ങനെയുള്ള കാര്യങ്ങളിലൊക്കെ ശ്രദ്ധ വേണം എന്ന മുന്നറിയിപ്പ് നല്‍കുകയാണ് സുഷാന്ത നന്ദ. 

മഴക്കാലമാകുമ്പോഴാണ് പ്രത്യേകിച്ചും ഇഴജന്തുക്കള്‍ വീടിനകത്തും വാഹനത്തിനകത്തും അതുപോലെ ചെറിയ ഷെല്‍ഫുകളോ സഞ്ചികളോ ഷൂവോ പോലുള്ളവയ്ക്കകത്തുമെല്ലാം അഭയം പ്രാപിക്കുന്നത്. ഇതറിയാതെ നമ്മള്‍ അടുത്തെത്തുമ്പോള്‍ പ്രാണഭയം കൊണ്ടായിരിക്കും ചിലപ്പോള്‍ പാമ്പ് ആക്രമിക്കുക. പക്ഷേ അത് എത്രമാത്രം അപകടമാണ് സൃഷ്ടിക്കുകയെന്ന് പറയേണ്ടതില്ലല്ലോ. 

ഏതായാലും ഷൂവിനകത്ത് മൂര്‍ഖൻ പാമ്പിനെ കണ്ടെത്തിയ വീഡിയോ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നിരവധി പേരാണ് ഒരു മുന്നറിയിപ്പെന്ന രീതിയില്‍ വീഡിയോ പങ്കുവയ്ക്കുന്നത്. 

വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- പതിനഞ്ചുകാരൻ ഉണ്ടാക്കിയ 'ചീട്ടുകൊട്ടാരം' നോക്കിക്കേ; ഇതിനൊരു പ്രത്യേകതയുണ്ട്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo