Asianet News MalayalamAsianet News Malayalam

മുഖം തിളങ്ങും; ആകെ വേണ്ടത് അല്‍പം കാപ്പിപ്പൊടി...

മറ്റ് ചില പ്രകൃതിദത്ത ചേരുവകളോടൊപ്പം കാപ്പി കൂടി ചേരുമ്പോള്‍ മുഖക്കുരു, മുഖചര്‍മ്മത്തിലെ കരുവാളിപ്പ്, പാടുകള്‍, ചുളിവുകള്‍ എന്നുതുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഒരു പരിധി വരെ പരിഹാരം കാണാനാകും. ഇത്തരത്തില്‍ കാപ്പിയുപയോഗിച്ച് മുഖം ഭംഗിയാക്കാന്‍ സഹായിക്കുന്ന മൂന്ന് മാര്‍ഗങ്ങളാണ് ഇനി പരിചയപ്പെടുത്തുന്നത്

coffee powder can be used as scrub and mask
Author
Trivandrum, First Published Feb 12, 2021, 12:25 PM IST

മിക്ക വീടുകളിലെ അടുക്കളയിലും കാണുന്ന ഒന്നാണ് കാപ്പിപ്പൊടി. കാപ്പിയുണ്ടാക്കി കഴിക്കുകയെന്നത് മാത്രമല്ല കാപ്പിപ്പൊടി കൊണ്ടുള്ള ഉപയോഗം. ചര്‍മ്മസംരക്ഷണത്തിലും കാപ്പിപ്പൊടിക്ക് ചിലത് ചെയ്യാനാകും. മിക്കവര്‍ക്കും ഇതെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നതാണ് സത്യം. 

മറ്റ് ചില പ്രകൃതിദത്ത ചേരുവകളോടൊപ്പം കാപ്പി കൂടി ചേരുമ്പോള്‍ മുഖക്കുരു, മുഖചര്‍മ്മത്തിലെ കരുവാളിപ്പ്, പാടുകള്‍, ചുളിവുകള്‍ എന്നുതുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഒരു പരിധി വരെ പരിഹാരം കാണാനാകും. ഇത്തരത്തില്‍ കാപ്പിയുപയോഗിച്ച് മുഖം ഭംഗിയാക്കാന്‍ സഹായിക്കുന്ന മൂന്ന് മാര്‍ഗങ്ങളാണ് ഇനി പരിചയപ്പെടുത്തുന്നത്. 

ഒന്ന്...

ആദ്യം കാപ്പിപ്പൊടി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ഫെയ്സ് മാസ്‌കിനെ കുറിച്ച് പറയാം. അല്‍പം കാപ്പിപ്പൊടിയില്‍ രണ്ട് നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഇനി ഇതിലേക്ക് അല്‍പം കറ്റാര്‍വാഴ ജെല്‍ കൂടി ചേര്‍ക്കം. മിശ്രിതം പേസ്റ്റ് പരുവത്തിലാക്കാന്‍ ആവശ്യമായത്ര പാല്‍ കൂടി ചേര്‍ക്കാം. ഇവയെല്ലാം നന്നായി യോജിപ്പിച്ചെടുത്താല്‍ മാസ്‌ക് റെഡി. ഇത് മുഖത്ത് 15 മുതല്‍ 20 മിനുറ്റ് വരെ വച്ച ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്താല്‍ തന്നെ വ്യത്യാസം പ്രകടമായിരിക്കും.

രണ്ട്...

ആഴ്ചയിലൊരിക്കലെങ്കിലും നിര്‍ബന്ധമായും സ്‌ക്രബ് ചെയ്യണമെന്ന് നമുക്കറിയാം. മിക്കവാറും പുറത്തുനിന്ന് വാങ്ങുന്ന സ്‌ക്രബ് ആണ് അധിക പേരും ഉപയോഗിക്കാറ്. എന്നാല്‍ ഇതും കാപ്പിപ്പൊടി ഉപയോഗിച്ച് തന്നെ തയ്യാറാക്കാവുന്നതാണ്. ഇതിന് വേണ്ടി ആകെ ആവശ്യമായി വരുന്നത് കാപ്പിപ്പൊടിയും അല്‍പം വെളിച്ചെണ്ണയും നാരങ്ങനീരുമാണ്. കാപ്പിപ്പൊടിയും വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം അര സ്പൂണ്‍ നാരങ്ങനീര് കൂടി ഇതിലേക്ക് ചേര്‍ക്കുക. ഇത്രയേ ഉള്ളൂ, സ്‌ക്രബ് റെഡി. 

മൂന്ന്...

കണ്ണുകള്‍ക്ക് ചുറ്റും കാണുന്ന കറുപ്പിനെ ഇല്ലാതാക്കാനും കാപ്പിപ്പൊടി കൊണ്ട് ഒരു 'ടിപ്' ചെയ്യാവുന്നതാണ്. കാപ്പിപ്പൊടിയില്‍ അല്‍പം ഒലിവ് ഓയില്‍ കൂടി ചേര്‍ത്ത ശേഷം ഇത് പേസ്റ്റ് പരുവത്തിലുള്ള മിശ്രിതമാക്കി കണ്ണിന് താഴെ നന്നായി തേച്ചുപിടിപ്പിക്കുക. ആഴ്ചയില്‍ രണ്ട് തവണ എന്ന തരത്തിലെങ്കിലും ഇത് ചെയ്യുന്നത് ഫലം ചെയ്യും.

Also Read:- താരൻ അകറ്റാന്‍ ഇതാ ഒരു കിടിലൻ ഹെയർ മാസ്ക്!...

Follow Us:
Download App:
  • android
  • ios